'പലസ്തീനെ സ്വതന്ത്രമാക്കുക'; ഇസ്രയേൽ എംബസിക്ക് മുന്നിൽ സ്വയം തീകൊളുത്തി അമേരിക്കൻ സൈനികന്റെ പ്രതിഷേധം

പലസ്തീനെ സ്വതന്ത്രമാക്കുക എന്ന മുദ്രാവാക്യം മുഴക്കി ഇസ്രായേൽ എംബസിക്ക് മുന്നിൽ സ്വയംതീകൊളുത്തി പ്രതിഷേധിച്ച് അമേരിക്കൻ സൈനികൻ

author-image
Greeshma Rakesh
New Update
'പലസ്തീനെ സ്വതന്ത്രമാക്കുക'; ഇസ്രയേൽ എംബസിക്ക് മുന്നിൽ  സ്വയം തീകൊളുത്തി അമേരിക്കൻ സൈനികന്റെ പ്രതിഷേധം

വാഷിങ്ടൺ: പലസ്തീനെ സ്വതന്ത്രമാക്കുക എന്ന മുദ്രാവാക്യം മുഴക്കി ഇസ്രായേൽ എംബസിക്ക് മുന്നിൽ സ്വയംതീകൊളുത്തി പ്രതിഷേധിച്ച് അമേരിക്കൻ സൈനികൻ. പൊള്ളലേറ്റ നാവിക സേനാംഗത്തിന്റെ നിലഗുരുതരമെന്നാണ് വിവരം. നിലവിൽ ചികിത്സയിൽ കഴിയുകയാണ്. ഫെബ്രുവരി 25 ഞായറാഴ്‌ചയാണ് സംഭവം.അതെസമയം സൈനികന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

വാഷിങ്ടണിലെ ഇസ്രായേൽ എംബസിക്ക് മുന്നിലായിരുന്നു സൈനിക വേഷത്തിലെത്തിയ യുവാവിൻറെ പ്രതിഷേധം. ഉടൻ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഡ്യൂട്ടിയിലുള്ള നാവികനാണിതെന്ന് നാവിക സേന വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.

 

പ്രതിഷേധത്തിൻറെ ലൈവ് വീഡിയോ സ്ട്രീമിങ് സമൂഹമാധ്യമങ്ങളിൽ നടത്തിയായിരുന്നു സൈനികൻറെ പ്രതിഷേധം. ‘ ഗാസയിലെ വംശഹത്യയിൽ എനിക്ക് പങ്കില്ല’ എന്നും സ്വയം തീകൊളുത്തുന്നതിന് മുമ്പ് അദ്ദേഹം വിളിച്ചുപറഞ്ഞു.

 

യു.എസ് രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിരുന്നു.സംഭവത്തിൽ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.നിലവിൽ എല്ലാ ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

 

Israel palestine conflict israel hamas war israel embassy washington us air force soldier