'ഇസ്രായേല്‍ അമേരിക്കയുടെ ജാരസന്തതി': ഇറാന്‍ പ്രസിഡന്റ്

ഇസ്രായേലും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ പ്രധാന കുറ്റവാളിയും പങ്കാളിയും യുഎസ് സര്‍ക്കാരാണെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി.

author-image
Greeshma Rakesh
New Update
'ഇസ്രായേല്‍ അമേരിക്കയുടെ ജാരസന്തതി': ഇറാന്‍ പ്രസിഡന്റ്

 

റിയാദ് : ഇസ്രായേലും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ പ്രധാന കുറ്റവാളിയും പങ്കാളിയും യുഎസ് സര്‍ക്കാരാണെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി. ഇസ്രായേല്‍ അമേരിക്കയുടെ അവിഹിത സന്തതിയാണെും ഇബ്രാഹിം പരിഹസിച്ചു.

ആയിരക്കണക്കിന് ഫലസ്തീന്‍ കുട്ടികളെ അടിച്ചമര്‍ത്തുന്നതിന് അമേരിക്ക പിന്തുണ നല്‍കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. ഗാസയിലെ നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ലക്ഷ്യമിട്ട് റിയാദില്‍ നടന്ന അറബ് ഇസ്ലാമിക് ഉച്ചകോടിയിയാണ് റൈസ് ഇക്കാര്യം പറഞ്ഞത്.

'അധിനിവേശ പ്രദേശങ്ങളില്‍ ഉടന്‍ തന്നെ സുരക്ഷാ കാബിനറ്റ് രൂപീകരിച്ചുകൊണ്ട്, ഗസ്സയിലെ നിസ്സഹായരായ ജനങ്ങള്‍ക്കെതിരെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അമേരിക്ക ഇസ്രായേല്‍ ഭരണകൂടത്തെ പ്രോത്സാഹിപ്പിക്കുകയും അതിനെ നിയമാനുസൃതമായ പ്രതിരോധം എന്ന് വിളിക്കുകയും ചെയ്തു' -അദ്ദേഹം പറഞ്ഞു.

 

ഗാസ മുനമ്പിലെ സംഭവങ്ങള്‍ ബഹുമാനത്തിന്റെ അച്ചുതണ്ടും തിന്മയുടെ അച്ചുതണ്ടും തമ്മിലുള്ള ഏറ്റുമുട്ടലാണെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ചില്‍ ഇരുരാജ്യങ്ങളും നയതന്ത്രബന്ധം പുനഃസ്ഥാപിച്ച് 11 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇറാനിയന്‍ നേതാവ് സൗദി അറേബ്യയിലേക്ക് എത്തിയത്.

 

ഇസ്രായേലിന് സുരക്ഷാകവചവും മറ്റു ആയുധങ്ങള്‍ നല്‍കുന്നതിനും അമേരിക്കയെ വിമര്‍ശിച്ച അദ്ദേഹം ഗാസയില്‍ ഏഴ് അണുബോംബുകള്‍ക്ക് തുല്യമായ ബോംബുകളാണ് ഇസ്രായേല്‍ വര്‍ഷിച്ചതെന്ന് അവകാശപ്പെട്ടു.

ഈ ഭരണകൂടത്തിന്റെ സൈനിക ബഡ്ജറ്റിന് കോടിക്കണക്കിന് ഡോളര്‍ സഹായം നല്‍കുന്നതിനൊപ്പം, എല്ലാത്തരം മാരകായുധങ്ങളും നല്‍കി ഇസ്രായേല്‍ ഭരണകൂടത്തെ ആയുധമാക്കുകയും പിന്തുണയ്ക്കുകയും, ഇസ്രായേലിന്റെ ആയുധശേഖരം നിറയ്ക്കുകയും ചെയ്യുന്നതാണ് യുഎസിന്റെ മറ്റൊരു നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

ഇസ്രായേല്‍ ഭരണകൂടത്തിന്റെ യുദ്ധ യന്ത്രവും അതിന്റെ ഇന്ധനവും അമേരിക്കക്കാരുടേതാണ്. ദിവസേന വന്‍തോതില്‍ ആയുധങ്ങള്‍ അമേരിക്ക ഇസ്രായേലിലേയ്ക്ക് അയക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം, പലസ്തീനികളെ രക്ഷിക്കാന്‍ ഇസ്ലാമിക ലോകത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തവരെല്ലാം ഒത്തുകൂടിയതായും പറഞ്ഞു.പലസ്തീനിയന്‍ ഗാസ മുനമ്പില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് സൗദി അറേബ്യ അടിയന്തര ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചത്.

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

america israel Palestine israel hamas war gaza ebrahim raisi