പൊലിസിനെയും പലസ്തീന്‍ അനുകൂലികളെയും വിമര്‍ശിച്ച് ലേഖനം; യുകെ ആഭ്യന്തര സെക്രട്ടറിയെ പുറത്താക്കി

പോലിസ് നയങ്ങളെയും ഫലസ്തീന്‍ അനുകൂല റാലികളെയും വിമര്‍ശിച്ച് ലേഖനമെഴുതിയതിനു പിന്നാലെയാണ് പുറത്താക്കല്‍.ബ്രിട്ടീഷ് സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

author-image
Greeshma Rakesh
New Update
പൊലിസിനെയും പലസ്തീന്‍ അനുകൂലികളെയും വിമര്‍ശിച്ച് ലേഖനം; യുകെ ആഭ്യന്തര സെക്രട്ടറിയെ പുറത്താക്കി

ലണ്ടന്‍: ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവര്‍മാനെ പ്രധാനമന്ത്രി ഋഷി സുനക് പുറത്താക്കിയതായി റിപ്പോര്‍ട്ട്. പോലിസ് നയങ്ങളെയും ഫലസ്തീന്‍ അനുകൂല റാലികളെയും വിമര്‍ശിച്ച് ലേഖനമെഴുതിയതിനു പിന്നാലെയാണ് പുറത്താക്കല്‍.ബ്രിട്ടീഷ് സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

ആര്‍മിസ്റ്റൈസ് ഡേ പ്രതിഷേധത്തെച്ചൊല്ലി സംഘര്‍ഷം ആളിക്കത്തിച്ചെന്നും പോലിസ് ഇടതുപക്ഷ പ്രതിഷേധക്കാരെ അനുകൂലിക്കുന്നുവെന്നും ആരോപിച്ചതിനാണ് കടുത്ത വലതുപക്ഷവാദിയായ സുല്ല ബ്രാവര്‍മാനെ യുകെ ആഭ്യന്തര സെക്രട്ടറി സ്ഥാനത്ത് നിന്ന് റിഷി സുനക് പുറത്താക്കിയത്.

 

സുല്ല ബ്രാവര്‍മാനെ പുറത്താക്കണമെന്ന് പ്രതിപക്ഷവും ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും തുടര്‍ച്ചയായ ആവശ്യപ്പെട്ടതോടെയാണ് നടപടി.'സര്‍ക്കാര്‍ വിടാന്‍ ഋഷി സുനക് സുല്ല ബ്രാവര്‍മാനോട് ആവശ്യപ്പെട്ടെന്നും അവരത് അംഗീകരിച്ചെന്നും ഗാര്‍ഡിയന്‍ റിപോര്‍ട്ട് ചെയ്തു.

പരിസ്ഥിതി സെക്രട്ടറി തെരേസ് കോഫി, ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ എന്നിവരോടൊപ്പം ഋഷി സുനക്കിന്റെ ടീമിന്റെ വിപുലമായ പുനഃസംഘടനയുടെ ഭാഗമാണ് പുറത്താക്കല്‍. രണ്ട് ജൂനിയര്‍ മന്ത്രിമാരായ വിദ്യാഭ്യാസ മന്ത്രി നിക്ക് ഗിബ്ബും ആരോഗ്യമന്ത്രി നീല്‍ ഒബ്രിയനും തങ്ങളുടെ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചു.

ബ്രാവര്‍മാനെ പുറത്താക്കിയതിന് തൊട്ടുപിന്നാലെ മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വിദേശകാര്യ സെക്രട്ടറിയായി തിരിച്ചെത്തി.അദ്ദേഹത്തിന്റെ സര്‍ക്കാരിലേയ്ക്കുള്ള തിരിച്ചുവരവ് പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് വിശ്വാസം. സുവല്ല ബ്രാവര്‍മാനെ പുറത്താക്കിയതിനെ തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറിയായി നിയമിതനായ ജെയിംസ് ക്ലെവര്‍ലിക്ക് പകരമാണ് കാമറൂണിന്റെ നിയമനം.

അതെസമയം ജെറമി ഹണ്ടിനെ ചാന്‍സലറായി മാറ്റുമെന്ന് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. 'ആഭ്യന്തര സെക്രട്ടറിയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പദവിയാണെന്ന് പുറത്താക്കപ്പെട്ട ശേഷം ബ്രെവര്‍മാന്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച, പ്രതിഷേധങ്ങളോട് പോലീസ് 'ഇരട്ടനിലവാരം' സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് ബ്രാവര്‍മാന്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.ഇതോടെ ശനിയാഴ്ച പലസ്തീന്‍ അനുകൂല പ്രകടനത്തിന്റെ പിരിമുറുക്കം വര്‍ദ്ധിച്ചതായി പ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ ആരോപിച്ചു.300,000 പേരുടെ ഫലസ്തീന്‍ അനുകൂല മാര്‍ച്ചിനിടയില്‍ പൊലീസുമായി തീവ്ര വലതുപക്ഷ വിരുദ്ധ പ്രതിഷേധക്കാര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് 140-ലധികം പേരെ അറസ്റ്റ് ചെയ്തിരുന്നു.

UK britain rishi sunak suella braverman