മുംബൈയിലേക്ക് ആഴ്‌ചയിൽ മൂന്ന് തവണ നേരിട്ട് വിമാന സർവ്വീസ് ആരംഭിക്കാൻ ഉഗാണ്ട എയർലൈൻസ്

ഒക്ടോബർ 7 ന് പ്രാബല്യത്തിൽ വരുന്ന ഈ പുതിയ തുടക്കം വ്യാപാരം, വാണിജ്യം, വിനോദസഞ്ചാരം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് സഹായിക്കും.

author-image
Greeshma Rakesh
New Update
മുംബൈയിലേക്ക് ആഴ്‌ചയിൽ മൂന്ന് തവണ നേരിട്ട് വിമാന സർവ്വീസ് ആരംഭിക്കാൻ ഉഗാണ്ട എയർലൈൻസ്

മുംബൈ: മുംബൈയിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസ് ആരംഭിക്കാനൊരുങ്ങി ഉഗാണ്ട എയർലൈൻസ്.ഒക്‌ടോബർ 3 ന്,
മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ഇന്റർനാഷണൽ എയർപോർട്ടിനും ഉഗാണ്ടയിലെ എന്റബെ ഇന്റർനാഷണൽ എയർപോർട്ടിനുമിടയിൽ ആഴ്ചയിൽ മൂന്ന് തവണ നേരിട്ട് വിമാന സർവീസ് ആരംഭിക്കുമെന്ന് ഉഗാണ്ട എയർലൈൻസ് അറിയിച്ചു.നീണ്ട 50 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയെയും ഉഗാണ്ടയെയും നോൺ-സ്റ്റോപ്പ് എയർ സർവീസുമായി വീണ്ടും ബന്ധിപ്പിക്കുന്നത്.

ഈ റൂട്ടിനുള്ള ആദ്യ വിമാനം, UR 430 , ഒക്ടോബർ 7 ന് എന്റബെയിൽ നിന്ന് പറന്നുയരും, പിന്നീട് തിരികെയുള്ള വിമാനമായ UR 431 ഒക്ടോബർ 8 ന് മുംബൈയിൽ നിന്ന് പുറപ്പെടും.20 സീറ്റുകളുള്ള ബിസിനസ് ക്ലാസും 28 സീറ്റുകളുള്ള പ്രീമിയം ഇക്കണോമിയും 210 സീറ്റുകളുള്ള ഇക്കണോമി ക്ലാസും അടങ്ങുന്ന മൂന്ന് ക്ലാസ് സജ്ജീകരണമാണ് ഫ്ലൈറ്റ് യാത്രക്കാർക്ക് വാഗ്ദാനം ചെയ്യുന്നത്.

ഉഗാണ്ട എയർലൈൻസ് തങ്ങളുടെ അന്താരാഷ്ട്ര ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് മുംബൈയ്ക്കും എന്റബെയ്ക്കും ഇടയിൽ നേരിട്ടുള്ള സർവീസുകൾ ആരംഭിച്ചത്. ഒക്ടോബർ 7 ന് പ്രാബല്യത്തിൽ വരുന്ന ഈ പുതിയ തുടക്കം നേരിട്ടുള്ള ഫ്ലൈറ്റ് സർവ്വീസ് യാത്രക്കാരുടെ സമയം ലാഭിക്കുന്നതിനോടൊപ്പം വ്യാപാരം, വാണിജ്യം, വിനോദസഞ്ചാരം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും പുതിയ വഴികൾ തുറക്കുന്നതിനും സഹായിക്കും.

mumbai Breaking News uganda airlines flight service