മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; രണ്ടു പേര്‍ കൊല്ലപ്പെട്ടു

മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാല്‍ വെസ്റ്റ് ജില്ലയിലുണ്ടായ സംഘര്‍ഷത്തില്‍ 2 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 5 പേര്‍ക്ക് പരുക്കേറ്റു.

author-image
Web Desk
New Update
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; രണ്ടു പേര്‍ കൊല്ലപ്പെട്ടു

 

ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാല്‍ വെസ്റ്റ് ജില്ലയിലുണ്ടായ സംഘര്‍ഷത്തില്‍ 2 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 5 പേര്‍ക്ക് പരുക്കേറ്റു.

രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും പിന്നീട് വെടിവയ്പ്പില്‍ കലാശിക്കുകയായിരുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. സംഭവത്തിനു ശേഷം ഒരാളെ കാണാതായിട്ടുണ്ട്.

കഴിഞ്ഞ മേയ് 3 നാണ് മെയ്‌തെയ്, കുക്കി വിഭാഗക്കാര്‍ തമ്മില്‍ കലാപം തുടങ്ങിയത്. സംഘര്‍ഷത്തില്‍ ഇതുവരെ 200ലേറെ പേരാണ് കൊല്ലപ്പെട്ടത്. ജനുവരി 16 മുതല്‍ നടന്ന സംഘര്‍ഷങ്ങളില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

തെങ്‌നോപാല്‍, തൗബാല്‍, ബിഷ്ണുപുര്‍, ഇംഫാല്‍ വെസ്റ്റ് ജില്ലകളിലാണ് ഇപ്പോഴും സംഘര്‍ഷം നിലനില്‍ക്കുന്നത്.

india national news manipur violence police