ഫോണ്‍ തകര്‍ന്ന് എട്ടു വയസ്സുകാരി മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; പൊട്ടിത്തെറിച്ചത് പന്നിപ്പടക്കം

തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരി ആദിത്യശ്രീ മരിച്ച സംഭവത്തിലെ ഫൊറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നു

author-image
Web Desk
New Update
ഫോണ്‍ തകര്‍ന്ന് എട്ടു വയസ്സുകാരി മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; പൊട്ടിത്തെറിച്ചത് പന്നിപ്പടക്കം

തൃശൂര്‍: തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരി ആദിത്യശ്രീ മരിച്ച സംഭവത്തിലെ ഫൊറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നു. മരണം ഫോണ്‍ പൊട്ടിത്തെറിച്ചല്ലെന്നും സ്‌ഫോടക വസ്തുകടിച്ചതുകൊണ്ടാകാം എന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്.

മൃതദേഹത്തിലും കിടക്കയിലും തലയിണയിലും പൊട്ടാസ്യം ക്ലോറേറ്റ്, സള്‍ഫര്‍ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയതാണ് വഴിത്തിരിവായത്.

പഴയന്നൂര്‍ ബ്ലേക്ക് പഞ്ചായത്ത് മുന്‍ അംഗം പട്ടപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെയും സൗമ്യയുടെയും മകള്‍ ആദിത്യശ്രീ ഏപ്രില്‍ 24 ന് രാത്രി പത്തു മണിയോടെയായിരുന്നു മരിച്ചത്. കുട്ടിയുടെ മരണം ഫോണ്‍ പൊട്ടിത്തെറിച്ചാണെന്നായിരുന്നു പ്രാഥമിക വിവരം.

സംഭവത്തില്‍ പൊലീസ് കൂടുതല്‍ കാര്യങ്ങള്‍ പരിശോധിക്കുകയാണ്. പന്നിപ്പടക്കം ലഭിക്കാന്‍ സാധ്യതയില്ലാത്ത പ്രദേശമായതിനാല്‍ കുട്ടിക്ക് എവിടെ നിന്നാണ് പടക്കം ലഭിച്ചത് എന്നതുള്‍പ്പെടെ പൊലീസ് പരിശോധിക്കുകയാണ്. കുടുംബാംഗങ്ങളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.

 

kerala police kerala police thrissur forensic report