തൃശ്ശൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനും കൂട്ടുനിന്ന ഭാര്യാ മാതാവിനും 27 വര്‍ഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ ശിക്ഷ വിധിച്ച് കോടതി. തൃശ്ശൂര്‍ അതിവേഗ പ്രത്യേക പോക്‌സോ കോടതിയുടേതാണ് വിധി. പെണ്‍കുട്ടിയെ മദ്യം നല്‍കി മയക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.
മുളയം കൂട്ടാല കൊച്ചുപറമ്പില്‍ അരുണ്‍ (32), മാന്ദാമംഗലം മൂഴിമലയില്‍ ഷര്‍മിള (48) എന്നിവരാണ് ജയിലിലായത്. പിഴത്തുക അടച്ചില്ലെങ്കില്‍ പ്രതികള്‍ മൂന്നുമാസംകൂടി തടവ് ശിക്ഷ അനുഭവിക്കണമെന്ന് കോടതി വിധിച്ചു. മണ്ണുത്തി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാതാപിതാക്കളില്ലാത്ത സമയത്ത് ബന്ധുവീട്ടിലെത്തിച്ച് മദ്യം നല്‍കിയ ശേഷം യുവാവ് പീഡിപ്പിക്കുകയായിരുന്നു.