ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമി വഞ്ചകനും ഇടനിലക്കാരനുമാണെന്ന് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വിവേകിന് വോട്ടു ചെയ്താല്‍ അത് മറുവശത്താണ് ഉപകരിക്കുകയെന്നുമാണ് ട്രംപിന്റെ അധിക്ഷേപ പരാമര്‍ശം.
ട്രംപിന്റെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ ക്രിസ് ലാ സിവിറ്റയും വിവേകിനെ വിമര്‍ശിച്ചു. വിവേക് രാമസ്വാമി ചതിയനാണ്, ഇടനിലക്കാരനാണ്, സസ്യഭുക്കാണ്. ക്രിസ് ആരോപിച്ചത്.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ വിവേക് ട്രംപിനെ പിന്തുണച്ചിരുന്നു. തിരഞ്ഞെടുക്കപ്പെട്ടാല്‍ ട്രംപിനെതിരെ ചുമത്തിയ കേസുകള്‍ക്ക് മാപ്പ് നല്‍കുമെന്നും വാഗ്ദാനം ചെയ്തിരുന്നു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ട്രംപിനെ കോടതി തടഞ്ഞതിനു പിന്നാലെ പിന്മാറാന്‍ വിവേക് മറ്റ് റിപ്പബ്ലിക്കന്‍ മത്സരാര്‍ഥികളോട് ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ മാസം നാലാമത്തെ സംവാദത്തില്‍ രാമസ്വാമിയെ വിജയിയായി പ്രഖ്യാപിച്ചപ്പോള്‍ ട്രംപും പ്രശംസിച്ചിരുന്നു.
നിരവധി കേസുകള്‍ ഉണ്ടെങ്കിലും റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ മത്സരത്തില്‍ ട്രംപ് മുന്‍നിരയിലുണ്ട്.
51% റിപ്പബ്ലിക്കരുടെ പിന്തുണ ട്രംപിനാണ്.