അനുമതിയില്ലാതെ ട്രെക്കിങ്; വനത്തില്‍ അതിക്രമിച്ച് കയറിയതിനെതിരെ കേസ്

വനംവകുപ്പിന്റെ അനുമതിയില്ലാതെ വനാന്തര്‍ഭാഗത്ത് അതിക്രമിച്ചുകയറി ട്രെക്കിങ് നടത്തിയ എട്ടംഗസംഘം വനംവകുപ്പിന്റെ പിടിയില്‍.

author-image
Athira
New Update
അനുമതിയില്ലാതെ ട്രെക്കിങ്; വനത്തില്‍ അതിക്രമിച്ച് കയറിയതിനെതിരെ കേസ്

കോഴിക്കോട്: വനംവകുപ്പിന്റെ അനുമതിയില്ലാതെ വനാന്തര്‍ഭാഗത്ത് അതിക്രമിച്ചുകയറി ട്രെക്കിങ് നടത്തിയ എട്ടംഗസംഘം വനംവകുപ്പിന്റെ പിടിയില്‍. താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി. വിമലിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എടത്തറ ഫോറസ്റ്റ് സെക്ഷനിലെ വെള്ളരിമല ഉള്‍വനത്തില്‍ നിന്നാണ് സംഘം പിടിയിലായത്.

മലപ്പുറം സ്വദേശികളായ പുതുക്കോട് പള്ളിപ്പുറത്ത് പുറായില്‍ പി.പി. ഗോപി, ഐക്കരപടി കൊല്ലറപ്പാലി സതീഷ്, വൈദ്യരങ്ങാടി സ്വദേശി വരിപ്പാടന്‍ കെ. ജയറാം, രാമനാട്ടുകര സ്വദേശികളായ കൊളോറക്കുന്ന് സത്യന്‍, പ്രണവംഹൗസില്‍ ടി.കെ. ബ്രിജേഷ്, പിലാക്കാട്ടുപറമ്പ് അമൃത ഹൗസില്‍ വി. അമിത്ത്, ആനക്കാംപൊയില്‍ സ്വദേശികളായ മുത്തപ്പന്‍പുഴ കോളനിയില്‍ ഹരിദാസന്‍, ഗോപി എന്നിവരാണ് പിടിയിലായത്.

കേരള വനനിയമത്തിലെ സെക്ഷന്‍ 27 പ്രകാരം വനത്തില്‍ അതിക്രമിച്ചുകയറിയതിന് കേസെടുത്തശേഷം എട്ടുപേരെയും ജാമ്യത്തില്‍ വിട്ടയച്ചു. മൂന്ന് ദിവസത്തെ ട്രെക്കിങിന് ശേഷമാണ് എട്ടംഗസംഘം പിടിയിലായത്.

 

 

Latest News kerala news news updates