ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ല; തൃണമൂല്‍ ഒറ്റയ്ക്ക് മത്സരിക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പിനു ബംഗാളില്‍ കോണ്‍ഗ്രസുമായി തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യത്തിനില്ല. ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്. ബംഗാളിലെ മുഴുവന്‍ സീറ്റിലും തൃണമൂല്‍ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

author-image
Web Desk
New Update
ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ല; തൃണമൂല്‍ ഒറ്റയ്ക്ക് മത്സരിക്കും

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിനു ബംഗാളില്‍ കോണ്‍ഗ്രസുമായി തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യത്തിനില്ല. ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്. ബംഗാളിലെ മുഴുവന്‍ സീറ്റിലും തൃണമൂല്‍ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും സീറ്റ് വിഭജന ചര്‍ച്ചകള്‍ കോണ്‍ഗ്രസ് പൂര്‍ത്തിയാക്കിയിരുന്നു. ബംഗാളില്‍ 42 ലോക്‌സഭ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബംഗാളില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിക്കുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍, സഖ്യത്തിനു വീണ്ടും സാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാട്.

ബംഗാളില്‍ ഇടതുപക്ഷത്തിനൊപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് ബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് അധീര്‍ രഞ്ജന്‍ ചൗധരി അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസ് സംസ്ഥാനത്ത് ഒറ്റയ്ക്കു മത്സരിക്കുമെന്നും സഖ്യം സംബന്ധിച്ച് മമത കൃത്യമായ ഉത്തരം നല്‍കണമെന്നും അധീര്‍ പറഞ്ഞിരുന്നു.

2019ലെ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ 22 സീറ്റും ബിജെപി 18 സീറ്റും നേടിയപ്പോള്‍ കോണ്‍ഗ്രസ് രണ്ടു സീറ്റില്‍ ഒതുങ്ങിയിരുന്നു.

bengal congress party Trinamool Congress