ക്ഷേ​ത്ര​ത്തി​ൽ തൊ​ഴാ​ൻ എ​ത്തി​യ ഭക്തയുടെ മാലമോഷ്ടിച്ചു: മൂന്ന് തമിഴ് സ്​ത്രീകൾ പിടിയിൽ

ചൊ​വ്വാ​ഴ്ച രാ​വി​ലെ ക്ഷേ​ത്ര​ത്തി​ൽ തൊ​ഴാ​ൻ എ​ത്തി​യ ചാ​ത്തി​നാം​കു​ളം സ്വ​ദേ​ശി​യാ​യ മ​ഹി​ളാ​മ​ണി​യ​മ്മ​യു​ടെ (77) ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ വി​ല വ​രു​ന്ന സ്വ​ർ​ണ​മാ​ല​യാ​ണ് ഇ​വ​ർ മോ​ഷ്​​ടി​ച്ചത്.

author-image
Greeshma Rakesh
New Update
ക്ഷേ​ത്ര​ത്തി​ൽ തൊ​ഴാ​ൻ എ​ത്തി​യ ഭക്തയുടെ മാലമോഷ്ടിച്ചു: മൂന്ന് തമിഴ് സ്​ത്രീകൾ പിടിയിൽ

അഞ്ചാലുംമൂട്: കടവൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ തൊഴാൻ എത്തിയ സ്ത്രീയുടെ സ്വർണമാല മോഷ്ടിച്ച മൂന്ന് തമിഴ് സ്ത്രീകൾ പിടിയിൽ. സേലം സ്വദേശികളായ പൂവരശി (30), സുമിത്ര (50), സുകന്യ (45) എന്നിവരാണ് അഞ്ചാലുംമൂട് പൊലീസിന്‍റെ പിടിയിലായത്.

ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തിൽ തൊഴാൻ എത്തിയ ചാത്തിനാംകുളം സ്വദേശിയായ മഹിളാമണിയമ്മയുടെ (77) ഒന്നേകാൽ ലക്ഷം രൂപ വില വരുന്ന സ്വർണമാലയാണ് ഇവർ മോഷ്ടിച്ചത്. മാല നഷ്ടമായെന്ന് മനസ്സിലാക്കി ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മൂന്നുപേരെയും തിരിച്ചറിഞ്ഞത്.

പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. അഞ്ചാലുംമൂട് ഇൻസ്പെക്ടർ ധർമജിത്തിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Tamil Nadu theft case