ഗതാ​ഗതം കുതിക്കും; രാജ്യത്ത് പുതിയ മൂന്ന് റെയിൽവേ ഇടനാഴികൾ മുതൽ 149 വിമാനത്താവളങ്ങൾ വരെ

ഊർജം, ധാതുക്കൾ, സിമൻറ് എന്നിവയുടെ നീക്കത്തിനാണ് ഈ ഇടനാഴികൾ ഉപയോഗപ്പെടുത്തുക. പ്രധാനമന്ത്രി ഗതിശക്തി യോജനയ്‌ക്ക് കീഴിലാണ് പദ്ധതി നടപ്പാക്കുകയെന്നും ധനമന്ത്രി പറഞ്ഞു.

author-image
Greeshma Rakesh
New Update
ഗതാ​ഗതം കുതിക്കും; രാജ്യത്ത് പുതിയ മൂന്ന് റെയിൽവേ ഇടനാഴികൾ മുതൽ 149 വിമാനത്താവളങ്ങൾ വരെ

ന്യൂഡൽഹി: രാജ്യത്ത് പുതുതായി മൂന്ന് റെയിൽവേ ഇടനാഴികൾക്ക് കൂടി രൂപം നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഊർജം, ധാതുക്കൾ, സിമൻറ് എന്നിവയുടെ നീക്കത്തിനാണ് ഈ ഇടനാഴികൾ ഉപയോഗപ്പെടുത്തുക. പ്രധാനമന്ത്രി ഗതിശക്തി യോജനയ്‌ക്ക് കീഴിലാണ് പദ്ധതി നടപ്പാക്കുകയെന്നും ധനമന്ത്രി പറഞ്ഞു.

മാത്രമല്ല വന്ദേ ഭാരത് നിലവാരത്തിൽ 40,000 ബോഗികൾ സജ്ജമാക്കും.വിമാനത്താവള വികസനം വർദ്ധിപ്പിക്കും. പുതുതായി 149 വിമാനത്താവളങ്ങൾ യാഥാർത്ഥ്യമാക്കുമെന്ന് പറഞ്ഞ മന്ത്രി നിലവിലുള്ളവ നവീകരിക്കുമെന്നും കൂട്ടിച്ചേർത്തു.

അതെസമയം വൻ നഗരങ്ങളിലെ മെട്രോ വികസനം സർക്കാർ തുടരും. ഇലക്ട്രിക് വാഹന രംഗത്തെ വിപുലീകരിക്കുമെന്നും മന്ത്രി ബജറ്റിൽ ഉറപ്പ് നൽകി. 11.11 ലക്ഷം കോടി രൂപയാണ് അടിസ്ഥാന സൗകര്യ വികസനത്തിനായി വകയിരുത്തിയത്. 2047-ഓടെ വികസിത ഇന്ത്യയാണ് ലക്ഷ്യമെന്നും ധനമന്ത്രി വ്യക്തമാക്കി

railway airport narendra modi bjp government union budget 2024 nirmala seetaraman