ഉത്തരവാദിത്തം നിറവേറ്റാൻ കഴിയാത്തവർ സ്ഥാനത്ത് തുടരരുത്;സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി താമരശ്ശേരി ബിഷപ്പ്

വന്യജീവി ആക്രമണത്തിൽ ആളുകൾ തുടർച്ചയായി മരണപ്പെടുമ്പോഴും സർക്കാരിന് ഒരനക്കവുമില്ലെന്ന് താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ

author-image
Greeshma Rakesh
New Update
ഉത്തരവാദിത്തം നിറവേറ്റാൻ കഴിയാത്തവർ സ്ഥാനത്ത് തുടരരുത്;സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി താമരശ്ശേരി ബിഷപ്പ്

കോഴിക്കോട്: വന്യജീവി ആക്രമണത്തിൽ ആളുകൾ തുടർച്ചയായി മരണപ്പെടുമ്പോഴും സർക്കാരിന് ഒരനക്കവുമില്ലെന്ന് താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ.ജനങ്ങളെ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെക്കണം. ഉത്തരവാദിത്തം നിറവേറ്റാൻ കഴിയാത്തവർ സ്ഥാനത്ത് തുടരരുതെന്നും റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.

 

വർഷങ്ങളായി തുടരുന്ന പ്രതിസന്ധിയാണിതെന്നും മലയോര മേഖലയിൽ‌ മുഴുവനായി ഭീകരാന്തരീക്ഷമാണുള്ളതെന്നും അദ്ദേഹം ചൂണ്ടികാട്ടി. മലയോരങ്ങളിൽ ആന, കടുവ, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ ശല്യം അതിരൂക്ഷമായിരിക്കുകയാണ്.എങ്ങനെ ഈ പ്രദേശങ്ങളിലെ കുട്ടികളെ സ്കൂളിൽ പറഞ്ഞയക്കും? കൃഷിയിടത്തിൽ എന്ത് ധൈര്യത്തിൽ ജോലി ചെയ്യാൻ കഴിയുമെന്നും ബിഷപ്പ് ചോദിച്ചു.

കടലാക്രമണം ഉണ്ടായാൽ ആ ഭാഗത്ത് കടൽ ഭിത്തികെട്ടി സംരക്ഷിക്കും. റോഡ് അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ എടുക്കും. കർഷകർ ഇത്തരം ബുദ്ധിമുട്ടിലേക്ക് എത്തുമ്പോൾ നഗരത്തിലുള്ളവർക്ക് ആ വിഷമം മനസിലാവില്ല. ഞങ്ങളുടെ ആവശ്യം ഇതാണ്, ഞങ്ങളെ സംരക്ഷിക്കണം. ജീവിക്കാനുള്ള അവകാശമുണ്ട്, അത് ഞങ്ങൾക്ക് നടത്തിത്തരണം’- മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.അതിനാൽ പ്രശ്നത്തിൽ സർക്കാർ ഇടപെട്ടേ മതിയാവൂവെന്നും ബിഷപ്പ് പറഞ്ഞു.

pinarayi vijayan bishop wild life attack remigiose inchananiyil thamarasseri