ചെന്നൈ: ദക്ഷിണേന്ത്യയിലെ മുൻനിര താരങ്ങളിൽ ഒരാളാണ് ദളപതി വിജയ്.നിരവധി ആരാധകരുള്ള നടൻ തന്റെ ഫാൻസ് ക്ലബ്ബുകളിലൂടെ നിരവധി ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇക്കാരണങ്ങളാൽ തന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശന സാധ്യതകളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഇപ്പോഴിതാ,ഒരു മാസത്തിനുള്ളിൽ വിജയ് തന്റെ രാഷ്ട്രീയ അരങ്ങേറ്റം നടത്തുമെന്ന പുതിയ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.2024 പകുതിയോടെ തന്നെ താരം രാഷ്‍ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് ന്യൂസ് 18 അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.വിജയ് നായകനായുള്ള ചിത്രമായി ദ ഗോട്ട്-ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചീത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷം വിജയ് രാഷ്‍ട്രീയ പ്രവേശനം പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അടുത്തിടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ തമിഴകത്ത് താരം ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്‍തത് രാഷ്‍ട്രീയ പ്രവേശനത്തിന്റെ ഭാഗമായിട്ടാണ് എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിജയ് ആരാധക കൂട്ടായ്മയായ വിജയ് മക്കൾ ഇയക്കം എന്ന തന്റെ ആരാധക സംഘടന രാഷ്‍ട്രീയ പാര്‍ട്ടിയായി മാറ്റാനാണ് വിജയ് ഉദ്ദേശിക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ഇത് വൻ ചര്‍ച്ചയായിരുന്നു.
വിജയ് മക്കള്‍ ഇയക്കത്തിന്റെ പ്രവര്‍ത്തകരെ ചെന്നൈയില്‍ വിജയ് കാണുകയും രാഷ്‍ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിന്റെ ചര്‍ച്ച നടത്തുകയും ചെയ്‍തതായും വാര്‍ത്തകളുണ്ടായിരുന്നു. ഇതോടെയാണ് താരത്തിന്റെ രാഷ്‍ട്രീയ പാര്‍ട്ടി പ്രവേശനത്തെ കുറിച്ച് ചര്‍ച്ചകള്‍ സജീവമായത്. പാര്‍ട്ടി രൂപീകരിക്കുന്നതിന്റെ നടപടികള്‍ ഇതിനകം തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഈ വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ഉറ്റുനോക്കുകയാണ് വിജയ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വിജയ് വ്യക്തിഗത പക്ഷം പിടിക്കുമോ അതോ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ചേരുമോ എന്ന് കാത്തിരുന്ന് കാണണം.