രക്ഷയില്ല; സംസ്ഥാനത്ത് 8 ജില്ലകളിൽ താപനില ഉയരാൻ സാധ്യത, യെല്ലോ അലർട്ട്

സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത കൂടുതലായതിനാൽ പകൽ 11 മണിമുതൽ 4 മണിവരെയുള്ള സമയങ്ങളിൽ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

author-image
Greeshma Rakesh
New Update
രക്ഷയില്ല; സംസ്ഥാനത്ത് 8 ജില്ലകളിൽ താപനില ഉയരാൻ സാധ്യത, യെല്ലോ അലർട്ട്

 

തിരുവനന്തപുരം: സംസ്ഥാനത്ത് 8 ജില്ലകളിൽ താപനില ഉയരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.ബുധനാഴ്ച തൃശൂർ, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ, കാസർകോഡ്, കോട്ടയം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ നിലവിലുള്ളതിനെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യൽസ് വരെ താപനില ഉയർന്നേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

തൃശൂർ, പാലക്കാട്, കൊല്ലം, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസായും മറ്റു ജില്ലകളിൽ 36-37 ഡിഗ്രി സെൽഷ്യസായും താപനില ഉയരാനുള്ള സാധ്യതയാണുള്ളത്. സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത കൂടുതലായതിനാൽ പകൽ 11 മണിമുതൽ 4 മണിവരെയുള്ള സമയങ്ങളിൽ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

kerala warning yellow alert temperature hike kerala heat