ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ സേവനം നടത്തുന്ന സൈനിക സംഘത്തിന് പകരം സാങ്കേതിക വിദഗ്ധരടങ്ങിയ ആദ്യ സംഘം മാലി ദ്വീപില്‍ എത്തിയതായി വിദേശകാര്യ മന്ത്രാലയം. അടുത്ത മാസം 10 നുള്ളില്‍ ഇന്ത്യയുടെ സൈനിക സംഘത്തെ പിന്‍വലിക്കണമെന്ന് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്‌സു ഇത്യയോട് ആവശ്യപ്പെട്ടിരുന്നു.
ഇതുവരെ സൈനികര്‍ നടത്തിയ ഹെലികോപ്റ്റര്‍ സേവനങ്ങള്‍ സങ്കേതിക സംഘം നിര്‍വ്വഹിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്കമാക്കി. മെയ് 10 വരെയുളള രണ്ട് ഘട്ടങ്ങളിലായി രാജ്യത്തെ 80 ഇന്ത്യന്‍ സൈനികരെയും പിന്‍വലിക്കണമെന്ന് മാലിദ്വീപ് പ്രസിഡന്റ് ആവശ്യപ്പെട്ടത്.
കഴിഞ്ഞ ഡിസംബറില്‍ ദുബൈയില്‍ നടന്ന കാലാവസ്ഥ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൊയ്‌സുവും തമ്മില്‍ നടന്ന യോഗത്തിലാണ് ഒരു കോര്‍ ഗ്രൂപ്പിന് രൂപം നല്‍കാന്‍ ധാരണയായത്. നവംബറില്‍ മൊയ്‌സു അധികാരത്തിലെത്തിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ അകര്‍ച്ചയുണ്ടായത്. ഇന്ത്യയുമായി സമുദ്രാതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് മാലിദ്വീപ്.