വിദ്യാര്‍ഥിയുടെ ക്രൂരമര്‍ദ്ദനത്തിനിരയായി അധ്യാപകന്‍

മലപ്പുറത്ത് വിദ്യാര്‍ഥിയുടെ ക്രൂരമര്‍ദ്ദനത്തിനിരയായി അധ്യാപകന്‍. കുറ്റിപ്പുറം പേരശ്ശനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.

author-image
Web Desk
New Update
വിദ്യാര്‍ഥിയുടെ ക്രൂരമര്‍ദ്ദനത്തിനിരയായി അധ്യാപകന്‍

കുറ്റിപ്പുറം: മലപ്പുറത്ത് വിദ്യാര്‍ഥിയുടെ ക്രൂരമര്‍ദ്ദനത്തിനിരയായി അധ്യാപകന്‍. കുറ്റിപ്പുറം പേരശ്ശനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. അധ്യാപകനായ സജീഷിനാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മര്‍ദ്ദനമേറ്റത്. പ്രിന്‍സിപ്പലിന്റെ മുന്നില്‍വെച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ അധ്യാപകന്റെ കൈ ഒടിഞ്ഞു. കലോത്സവ പരിശീലനം നടത്തുന്ന സ്ഥലത്ത് കറങ്ങി നടന്നതിന് അധ്യാപകന്‍ വിദ്യാര്‍ഥിയെ ശകാരിച്ചിരുന്നു. സംഭവത്തില്‍ അധ്യാപകന്‍ പോലീസില്‍ പരാതി നല്‍കി. കുറ്റിപ്പുറം പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.

ഉപജില്ലാ കലോത്സവത്തിനായി പെണ്‍കുട്ടികള്‍ പരിശീലനം നടത്തുന്ന സ്ഥലത്ത് കറങ്ങി നടന്ന വിദ്യാര്‍ഥികളെ അധ്യാപകന്‍ ശകാരിക്കുകയും പ്രിന്‍സിപ്പലിന് മുന്നിലെത്തിക്കുകയും ചെയ്തു. പ്രിന്‍സിപ്പലിന് മുന്നില്‍ പ്രകോപിതനായ വിദ്യാര്‍ഥി അധ്യാപകനെ മര്‍ദിക്കുകയായിരുന്നു. അധ്യാപകന്റെ കൈ പിന്നിലേക്ക് തിരിച്ച് പുറത്തു ചവിട്ടുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. അധ്യാപകന്‍ ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

kerala news Attack kuttipuram Latest News teacher student malappuram