ന്യൂഡല്‍ഹി: ഇന്ത്യയില്‍ ടാറ്റ ഗ്രൂപ്പ് ആപ്പിള്‍ ഐഫോണുകള്‍ നിര്‍മിക്കുമെന്ന് കേന്ദ്ര ഐടി ആന്‍ഡ് ഇലക്ട്രോണിക്‌സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. നിര്‍മാണം രണ്ടര വര്‍ഷത്തിനുള്ളില്‍ തുടങ്ങുമെന്നും ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ മന്ത്രി അറിയിച്ചു.
വിസ്‌ട്രോണ്‍ കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു. ആപ്പിള്‍ വിതരണം ചെയ്യുന്നത് വിസ്‌ട്രോണ്‍ കോര്‍പറേഷനാണ്. വെള്ളിയാഴ്ച നടന്ന ബോര്‍ഡ് മീറ്റിങ്ങില്‍ ഇക്കാര്യം പ്രഖ്യാപിച്ചതായി കമ്പനി അറിയിച്ചു.
2022ല്‍ ഇന്ത്യയില്‍ നിന്ന് 5 ബില്യന്‍ ഡോളറിന്റെ സാധനങ്ങളാണ് ആപ്പിള്‍ കയറ്റുമതി ചെയ്യുന്നത്. അടുത്ത അഞ്ചു വര്‍ഷത്തിനകം ആഗോള യൂണിറ്റുകളുടെ 25 ശതമാനം ഇന്ത്യയില്‍ ഉല്പാദിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.