ശിവഗിരി: മുഖ്യമന്ത്രി പിണറായി വിജയന്‍ ശിവഗിരിയുടെ സ്വന്തം മുഖ്യമന്ത്രിയാണെന്ന് ശ്രീനാരായണധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ.
ശിവ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി ഈഴവ വിഭാഗത്തെ പ്രവേശിപ്പിച്ചത് പിണറായി സര്‍ക്കാരാണെന്ന് പറഞ്ഞ സച്ചിദാനന്ദ ഇത് രണ്ടാം വിപ്ലവമാണെന്നും കൂട്ടിച്ചേര്‍ത്തു.
ഇന്നും ശബരിമല, ഗുരുവായൂര്‍ പോലെയുള്ള പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ മേല്‍ശാന്തിക്കാര്‍ ബ്രാഹ്മണര്‍ മാത്രമാണ്. അത് രാജ്യത്തിന് ഭൂഷണമല്ല. സവര്‍ണ വരേണ്യ വര്‍ഗത്തിന്റെ ഈ കുത്തക മാറേണ്ടതുണ്ട്.
അതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 91-ാം ശിവഗിരി തീര്‍ത്ഥാടന മഹാമഹത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശിവിഗിരിയോടെന്നും ആഭിമുഖ്യം പുലര്‍ത്തികൊണ്ട് ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ നിയപരമായിട്ടുള്ളതെല്ലാം അംഗീകരിച്ചുകൊണ്ട് ശിവിഗിരിയോടേറെ സഹകരണ മനോഭാവം പുലര്‍ത്തിപോരുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ശ്രീനാരായണ ഗുരുദേവനോട് വളരെ ആഭിമുഖ്യം പുലര്‍ത്തി. ചെമ്പഴന്തിയിലും തിരുവനന്തപുരത്തും പ്രതിമ സ്ഥാപിച്ചു, ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി സ്ഥാപിച്ചു.
ശ്രീനാരായണ സാംസ്‌കാരിക നിലയം സ്ഥാപിച്ചു. എല്ലാത്തിനും ഉപരിയായി കേരളത്തിന്റെ ഗുരുവായി ശ്രീനാരായണ ഗുരുവിനെ കണ്ടുകൊണ്ട് അദ്ദേഹം ചെയ്യുന്ന ഒരോ പ്രസംഗങ്ങളിലും ഗുരുദേവന്റെ മഹിമാ വിശേഷം പ്രത്യേകമായിട്ട് അദ്ദേഹം എടുത്തു പറയാറുണ്ട്''-സ്വാമി സച്ചിദാനന്ദ പറഞ്ഞു.
തങ്ങളെ സംബന്ധിച്ച് ശ്രീനാരായണ ഗുരുദേവന്റെ അരുവിപ്പുറം പ്രതിഷ്ടയാണ് കേരള നവോത്ഥാനത്തിന് ഭാരത നവോധാനത്തിന് അധിഷ്ഠിത പിന്നോക്ക ജനവിഭാഗങ്ങളുടെ പുരോഗതിയക്ക് നാന്നി കുറിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ബ്രാഹ്മണര്‍ ഉള്‍പ്പെടെയുള്ള സവര്‍ണ്ണ വിഭാഗകാര്‍ക്ക് മാത്രം കുത്തകയായിരുന്ന ക്ഷേത്ര പ്രതിഷ്ടഠകളെ ഗുരുദേവന് അരുവിപ്പുറത്ത് സ്വന്തമായി നിര്‍വഹിച്ച് കേരളത്തിലുടനീളം ക്ഷേത്രങ്ങളും ആശ്രമങ്ങളും മഠങ്ങളും സ്ഥാപിച്ച് ഒരവകാശം നല്‍കിയതും പിണറായി സര്‍ക്കാരാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.
ക്ഷേത്രങ്ങളില്‍ പൂജാരിമാരായി ഈഴവ ജാതി മുന്നോക്ക ജവവിഭാഗങ്ങള്‍ക്കും പ്രവേശനം നല്‍കുവാന്‍ ഈ പിണറായി സര്‍ക്കാര്‍ ശ്രദ്ധിക്കുകയും മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
അതുപ്രകാരം നിരവധി ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ ഇന്ന് ക്ഷേത്രങ്ങളില്‍ പൂജാരിമാരായിട്ടുണ്ട്, അതൊരു രണ്ടാം വിപ്ലവമാണെന്ന് പറയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും സച്ചിദാനന്ദ സ്വാമികള്‍ പറഞ്ഞു.
അതെസമയം ശ്രീനാരായണ ഗുരു രചിച്ച ദൈവദശകം കേരളത്തിന്റെ ഗാനമായി അംഗീകരിക്കണം. നിയമസഭയില്‍ ഇക്കാര്യം ഉന്നയിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും സച്ചിദാനന്ദ സ്വാമി ആവശ്യപ്പെട്ടു.