കൊച്ചി: കേരളത്തില്‍ അധമഭരണമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഗവര്‍ണര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റുന്നില്ല. കേരളത്തിലെ അധമ സര്‍ക്കാരിന് മേല്‍ ഇടിത്തീ വീഴട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ കേട്ടാല്‍ പെറ്റ തള്ള സഹിക്കില്ല.
നല്ല കോണ്‍ഗ്രസുകാര്‍ക്ക് ആ പാര്‍ട്ടിയില്‍ അധിക കാലം നില്‍ക്കാന്‍ കഴിയില്ല. കോണ്‍ഗ്രസില്‍ മൂല്യ ചൂഷണം സംഭവിച്ചു.
ഏകീകൃത സിവില്‍കോഡ് വന്നിരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കെ റെയില്‍ വരും എന്ന് പറയും പോലെയായിരിക്കില്ല. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാല്‍ യുസിസി നടപ്പാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.