'നോ ബോഡി ടച്ചിംഗ്, പ്ലീസ് കീപ് എവേ, വഴി നിഷേധിക്കരുത്, ഞാനും കേസ് കൊടുക്കും...'

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കൊച്ചി കലൂരില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ കേരളപ്പിറവി ദിനാഘോഷത്തിന് എത്തിയതായിരുന്നു സുരേഷ് ഗോപി.

author-image
Web Desk
New Update
'നോ ബോഡി ടച്ചിംഗ്, പ്ലീസ് കീപ് എവേ, വഴി നിഷേധിക്കരുത്, ഞാനും കേസ് കൊടുക്കും...'

കൊച്ചി: മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കൊച്ചി കലൂരില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ കേരളപ്പിറവി ദിനാഘോഷത്തിന് എത്തിയതായിരുന്നു സുരേഷ് ഗോപി.

മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങളുമായി എത്തിയപ്പോള്‍ നോ ബോഡി ടച്ചിംഗ്, പ്ലീസ് കീപ് എവേ ഫ്രെം മീ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാതെ സുരേഷ് ഗോപി നടന്നുനീങ്ങി.

ബുധനാഴ്ച തൃശൂരില്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു. വഴി നിഷേധിക്കരുത്, ഞാനും കേസ് കൊടുക്കും എന്നു പറഞ്ഞാണ് അദ്ദേഹം ഒഴിഞ്ഞുമാറിയത്.

മാധ്യമങ്ങളോട് സംസാരിക്കവേ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയില്‍ സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.

കോഴിക്കോട്ടെ ഹോട്ടലില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍, മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ സ്പര്‍ശിച്ചതിനു ലൈംഗിക ചുവയോടെ സംസാരിച്ചതിനുമാണ് കേസെടുത്തത്. സംഭവത്തില്‍ സുരേഷ് ഗോപി പിന്നീട് മാപ്പു പറഞ്ഞു.

media kerala police journalist Suresh Gopi