ഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിന്റെ നിയമസാധുത സംബന്ധിച്ച വിധി സുപ്രീം കോടതി ചൊവ്വാഴ്ച പറയും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചാണ് ഇതുസംബന്ധിച്ച ഹര്‍ജികള്‍ പരി?ഗണിക്കുന്നത്.
ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമാ കോഹ്ലി, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരാണ് ബഞ്ചിലുള്ള മറ്റ് ജഡ്ജിമാര്‍.
20 ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ ഹര്‍ജികള്‍ പരിഗണിക്കും.
സ്വവര്‍ഗവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലെ വ്യവസ്ഥകള്‍ക്ക് വിധേയമാക്കണമോ എന്നതിലാണ് കോടതി വിധി പറയുക. വിഷയത്തില്‍ സുപ്രീംകോടതി ഇടപെടരുതെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിനുള്ളത്.