സ്വവർഗ വിവാഹങ്ങൾ നിയമപരമാക്കൽ: സുപ്രീം കോടതി നിർണായക വിധി ഈ മാസം

സ്പെഷ്യൽ മാര്യേജ് ആക്ട് 1954, ഹിന്ദു മാരേജ് ആക്ട് 1955, ഫോറിൻ മാരേജ് ആക്ട് 1969 എന്നിവയുടെ വ്യവസ്ഥകളെ ചോദ്യം ചെയ്ത് വിവിധ സ്വവർഗ ദമ്പതികൾ, ട്രാൻസ്ജെൻഡർ വ്യക്തികൾ, എൽജിബിടിക്യുഐഎ+ പ്രവർത്തകർ എന്നിവർ സമർപ്പിച്ച ഇരുപത് ഹർജികളാണ് ബെഞ്ച് തീർപ്പാക്കുക.

author-image
Greeshma Rakesh
New Update
സ്വവർഗ വിവാഹങ്ങൾ നിയമപരമാക്കൽ: സുപ്രീം കോടതി നിർണായക വിധി ഈ മാസം

ഡൽഹി: സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം തേടിയുള്ള ഹർജികളിൽ സുപ്രീം കോടതി വിധി ഈ മാസം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. ഈ വർഷം ഏപ്രിൽ 18 നാണ് ഈ വിഷയത്തിൽ വാദം കേട്ട് തുടങ്ങിയത്.

സ്പെഷ്യൽ മാര്യേജ് ആക്ട് 1954, ഹിന്ദു മാരേജ് ആക്ട് 1955, ഫോറിൻ മാരേജ് ആക്ട് 1969 എന്നിവയുടെ വ്യവസ്ഥകളെ ചോദ്യം ചെയ്ത് വിവിധ സ്വവർഗ ദമ്പതികൾ, ട്രാൻസ്ജെൻഡർ വ്യക്തികൾ, എൽജിബിടിക്യുഐഎ+ പ്രവർത്തകർ എന്നിവർ സമർപ്പിച്ച ഇരുപത് ഹർജികളാണ് ബെഞ്ച് തീർപ്പാക്കുക.

ഈ നിയമങ്ങളൊന്നും ഭിന്നലിംഗമല്ലാത്ത വിവാഹങ്ങളെ അംഗീകരിക്കുന്നില്ല. കേസ് പ്രത്യേക വിവാഹ നിയമങ്ങളിൽ മാത്രം ഒതുക്കുമെന്നും വ്യക്തിനിയമങ്ങളെ സ്പർശിക്കില്ലെന്നും വാദം കേൾക്കുന്നതിനിടെ ബെഞ്ച് വ്യക്തമാക്കി.

വാദത്തിനിടെ പ്രായപൂർത്തിയാകാത്ത സ്വവർഗ ദമ്പതികൾക്ക് ചില അവകാശങ്ങൾ നൽകാനാകുമോ എന്നത് പരിഗണിക്കാമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. പാർലമെന്റ് തീരുമാനിക്കേണ്ട വിഷയമെന്ന നിലയിൽ ഹർജികളെ ആദ്യ മുതലേ തന്നെ എതിർത്തിരുന്ന കേന്ദ്രം പിന്നീട് വിഷയം പരിഗണിക്കാൻ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു.

ജോയിന്റ് ബാങ്ക് അക്കൗണ്ടുകൾ തുറക്കാനുള്ള അനുമതി, ലൈഫ് ഇൻഷുറൻസ് പോളിസികൾ, പിഎഫ്, പെൻഷൻ തുടങ്ങിയവയിൽ പങ്കാളിയെ നോമിനിയായി നാമകരണം ചെയ്യൽ തുടങ്ങിയ ക്ഷേമ നടപടികളും സാമൂഹിക സുരക്ഷയും സ്വവർഗ ദമ്പതികൾക്ക് ലഭിക്കാനാവശ്യമായ നിർദേശങ്ങൾ പുറപ്പെടുവിക്കാമോ എന്ന് കേന്ദ്രത്തോട് കോടതി ചോദിച്ചിരുന്നു.

ഇതേത്തുടർന്നാണ് ഈ വിഷയങ്ങൾ പരിഗണിക്കാമെന്ന് കേന്ദ്രം മറുപടി നൽകിയത്. നിലവിലുള്ള ചട്ടങ്ങളിൽ ഇടപെടാതെ സ്വവർഗ ദമ്പതികൾക്ക് വിവാഹം കഴിക്കാനുള്ള അവകാശം പ്രഖ്യാപിക്കാനാകുമോയെന്നും ബെഞ്ച് പരിഗണിക്കുന്നുണ്ട്.

LGBTQ Same Sex Marriage india Supreme Court