ബിജെപിക്ക് വന്‍ തിരിച്ചടി; ഛണ്ഡിഗഡ് മേയര്‍ തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി, എഎപി സ്ഥാനാര്‍ത്ഥി വിജയി

ചണ്ഡിഗഡ് മേയര്‍ തിരഞ്ഞെടുപ്പ് ഫലം സുപ്രീം കോടതി റദ്ദാക്കിയത് ബിജെപിക്ക് വന്‍ തിരിച്ചടി. എഎപി സ്ഥാനാര്‍ഥി കുല്‍ദീപ് കുമാറിനെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിജയിയായി പ്രഖ്യാപിച്ചു.

author-image
Web Desk
New Update
ബിജെപിക്ക് വന്‍ തിരിച്ചടി; ഛണ്ഡിഗഡ് മേയര്‍ തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി, എഎപി സ്ഥാനാര്‍ത്ഥി വിജയി

 

ന്യൂഡല്‍ഹി: ചണ്ഡിഗഡ് മേയര്‍ തിരഞ്ഞെടുപ്പ് ഫലം സുപ്രീം കോടതി റദ്ദാക്കിയത് ബിജെപിക്ക് വന്‍ തിരിച്ചടി. എഎപി സ്ഥാനാര്‍ഥി കുല്‍ദീപ് കുമാറിനെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിജയിയായി പ്രഖ്യാപിച്ചു.

ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ഉത്തരവില്‍ പറഞ്ഞത്. ബാലറ്റ് അസാധുവാക്കാന്‍ വരണാധികാരി ശ്രമിച്ചതായി ചൂണ്ടിക്കാട്ടിയ കോടതി, വരണാധികാരിയായിരുന്ന ബിജെപി നേതാവ് അനില്‍ മസിക്കെതിരെ നടപടിക്കും നിര്‍ദേശം നല്‍കി.

കോണ്‍ഗ്രസ് എഎപി സഖ്യത്തിന് 20 വോട്ടും ബിജെപിക്ക് 16 വോട്ടുമാണ് തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. 8 ബാലറ്റ് പേപ്പര്‍ അസാധുവാക്കാന്‍ വരണാധികാരിയായിരുന്ന ബിജെപി നേതാവ് അനില്‍ മസി മന:പൂര്‍വം ശ്രമിച്ചു. ഇദ്ദേഹം നടപടി നേരിടണം. കോടതി വ്യക്തമാക്കി.

8 വോട്ട് അസാധുവാക്കിയത് തെറ്റായ രീതിയിലാണ്. ഈ വോട്ടുകള്‍ സാധുതയുള്ളതായി കണക്കാക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

എഎപി-കോണ്‍ഗ്രസ് സഖ്യത്തിന്റെ 8 വോട്ടുകള്‍ വരണാധികാരി അസാധുവാക്കിയതിനാല്‍ ബിജെപി സ്ഥാനാര്‍ഥിയാണു ചണ്ഡിഗഡില്‍ മേയറായത്. വിവാദമായതോടെ ബിജെപിയുടെ മേയര്‍ മനോജ് സൊന്‍കര്‍ കഴിഞ്ഞദിവസം രാജിവച്ചിരുന്നു.

chandigarh BJP congress party Supreme Court