കണ്ണൂര്‍ വിസി: 60 വയസ് കഴിഞ്ഞവരെ എങ്ങനെ പുനര്‍നിയമിക്കുമെന്ന് സുപ്രീം കോടതി

60 വയസ്സ് കഴിഞ്ഞവരെ എങ്ങനെ വിസിയായി പുനര്‍നിയമിക്കാനാകുമെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനം ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച്.

author-image
Web Desk
New Update
കണ്ണൂര്‍ വിസി: 60 വയസ് കഴിഞ്ഞവരെ എങ്ങനെ പുനര്‍നിയമിക്കുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: 60 വയസ്സ് കഴിഞ്ഞവരെ എങ്ങനെ വിസിയായി പുനര്‍നിയമിക്കാനാകുമെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനം ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച്.

ഡോ.വി. സി. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം നിയമത്തില്‍ വ്യവസ്ഥ ചെയ്ത യോഗ്യത മാനദന്ധം പാലിച്ച് മാത്രമെ നടത്താന്‍ കഴിയൂവെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. ഈ ഹര്‍ജികള്‍ വിധി പറയാനായി മാറ്റി.

കണ്ണൂര്‍ സര്‍വ്വകലാശാല നിയമപ്രകാരം 60 വയസ്സ് കഴിഞ്ഞവരെ വൈസ് ചാന്‍സലറായി നിയമിക്കാന്‍ കഴിയാത്ത പശ്ചാത്തലത്തിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ സുപ്രധാന നിരീക്ഷണം. പുനര്‍ നിയമനത്തിന് ഈ ചട്ടം ബാധമെല്ലെന്ന സംസ്ഥാന സര്‍ക്കാര്‍ വാദം ഉയര്‍ന്നപ്പോഴാണ് പുനര്‍നിയമനത്തിനും ചട്ടപ്രകാരമുള്ള യോഗ്യത മാനദണ്ഡം പാലിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വാക്കാല്‍ നീരീക്ഷിച്ചത്.

പുനര്‍ നിയമനത്തിന് യോഗ്യത മാനദണ്ഡത്തില്‍ ഇളവ് അനുവദിക്കാന്‍ കഴിയുമോയെന്ന് ചാന്‍സലറായ ഗവര്‍ണ്ണര്‍ക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറലിനോട് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. ചട്ടപ്രകാരമുള്ള ഇളവ് അനുവദിക്കാനാകില്ലെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിടരമണി കോടതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് ഹര്‍ജികള്‍ വിധി പറയാനായി മാറ്റിയത്.

 

Vice Chancellor kerala kannur university Supreme Court