സപ്ലൈകോയിലെ സബ്സിഡി ഉൽപ്പന്നങ്ങളുടെ വിതരണം നിർത്തില്ല; പുതിയ വില ഉടനുണ്ടായേക്കും: ഭക്ഷ്യമന്ത്രി

13 ഇന സബ്സിഡി ഉൽപ്പന്നങ്ങളുടെ വിലവർധനയുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ട് പരിഗണനയിലാണ്.അധികം വൈകാതെ റിപ്പോർട്ട് മന്ത്രിസഭായോഗത്തിൻ്റെ പരിഗണനയിലെത്തുമെന്നും മന്ത്രി പറഞ്ഞു.

author-image
Greeshma Rakesh
New Update
സപ്ലൈകോയിലെ സബ്സിഡി ഉൽപ്പന്നങ്ങളുടെ വിതരണം നിർത്തില്ല; പുതിയ വില ഉടനുണ്ടായേക്കും: ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സപ്ലൈകോയിലെ സബ്സിഡി ഉൽപ്പന്നങ്ങളുടെ വിതരണം നിർത്തില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ.സർക്കാർ സബ്സിഡി സാധനങ്ങളുടെ വിൽപ്പന നിർത്താൻ തീരുമാനിച്ചുവെന്ന തരത്തിലുള്ള പ്രചാരണം ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.

13 ഇന സബ്സിഡി ഉൽപ്പന്നങ്ങളുടെ വിലവർധനയുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ട് പരിഗണനയിലാണ്.അധികം വൈകാതെ റിപ്പോർട്ട് മന്ത്രിസഭായോഗത്തിൻ്റെ പരിഗണനയിലെത്തുമെന്നും മന്ത്രി പറഞ്ഞു.

13 ഇന സബ്സിഡി സാധനങ്ങളുടെ വിലവർധനവ് സംബന്ധിച്ച് വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ ഏർപ്പെടുത്തിയിരുന്നു. ഈ സമിതി നൽകിയ റിപ്പോർട്ടാണ് മന്ത്രിസഭാ യോഗത്തിൻ്റെ പരിഗണനയിലെത്തുമെന്ന് മന്ത്രി പറഞ്ഞത്.സപ്ലൈകോയിലൂടെ നൽകുന്ന സബ്സിഡി ഉൽപ്പന്നങ്ങളുടെ വിതരണം നിർത്താൻ സർക്കാർ അലോചിക്കുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമായതോടെയാണ് മന്ത്രിയുടെ പ്രതികരണം.

എൽഡിഎഫ് സർക്കാർ തീരുമാനിച്ചത് 2016ലെ വിപണി വിലയേക്കാൾ 25 ശതമാനം കുറച്ച് ഉൽപ്പന്നങ്ങൾ നൽകാനാണ്. വിലയിൽ മാറ്റം വരുത്താതെ 13 ഇനങ്ങൾ സപ്ലൈകോ ഔട്ട് ലറ്റിലൂടെ അഞ്ചുവർഷം സർക്കാർ നൽകി.

രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയ ശേഷവും അതേ വിലയിൽ തന്നെയാണ് വിൽപ്പന നടക്കുന്നത്. എന്നാൽ കഴിഞ്ഞ ഏഴരവർഷം മുൻപുള്ള വിലയ്ക്ക് സാധനങ്ങൾ വിൽക്കാൻ കഴിയാത്ത സാഹചര്യമാണ് ഇന്നുള്ളതെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു.

2016ലെ വിപണി വിലയേക്കാൾ 25 ശതമാനം കുറച്ചാണ് സപ്ലൈകോ വഴി സാധനങ്ങൾ നൽകിയിരുന്നത്. അത് അഞ്ചുവർഷം തുടരാനായിരുന്നു സർക്കാർ തീരുമാനം. അഞ്ചുവർഷം കഴിഞ്ഞിട്ടും അത് തുടരാനുള്ള നിലപാടാണ് ഈ സർക്കാർ സ്വീകരിച്ചത്. ആ സ്ഥാപനത്തിന് ദൈനംദിനമായ ക്രയവിക്രയം നടന്നു പോകണമെങ്കിൽ അതിനാവശ്യമായുള്ള പിന്തുണ എല്ലാ ഭാഗത്തുനിന്നും ഉണ്ടായേ മതിയാകൂ എന്ന് മന്ത്രി പറഞ്ഞു.

സപ്ലൈകോയിലൂടെ നൽകുന്ന സബ്സിഡി ഉൽപ്പന്നങ്ങളുടെ വിതരണം നിർത്താൻ സർക്കാർ അലോചിക്കുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമായതോടെയാണ് വിഷയത്തിൽ മന്ത്രി പ്രതികരണം നടത്തിയത്.

kerala SupplyCo subsidized products minister gr anil