ഗ്യാനേഷ് കുമാറും സുഖ്ബീർ സന്ധുവും തിരഞ്ഞെടുപ്പ് കമ്മീഷണർമാർ; വിയോജിപ്പ് രേഖപ്പെടുത്തി അധീർ രഞ്ജൻ ചൗധരി

വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മൂന്നം​ഗ സമിതി യോഗത്തിലാണ് തീരുമാനം.

author-image
Greeshma Rakesh
New Update
ഗ്യാനേഷ് കുമാറും സുഖ്ബീർ സന്ധുവും തിരഞ്ഞെടുപ്പ് കമ്മീഷണർമാർ; വിയോജിപ്പ് രേഖപ്പെടുത്തി അധീർ രഞ്ജൻ ചൗധരി

ന്യൂഡൽഹി:പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ തിരഞ്ഞെടുത്തു.മുൻ ഐ എ എസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറിനെയും സുഖ്ബീർ സന്ധുവിനെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി തിരഞ്ഞെടുത്തതായി പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി അറിയിച്ചു.വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മൂന്നംഗ സമിതി യോഗത്തിലാണ് തീരുമാനം. 

അതസമയം തീരുമാനത്തിൽ താൻ വിയോജിപ്പ് രേഖപ്പെടുത്തിയതായി അധീർ രഞ്ജൻ ചൗധരി വ്യക്തമാക്കി.കമ്മീഷണർമാരായി പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടിക ലഭ്യമാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അധീർ രഞ്ജൻ ചൗധരിയുടെ വിയോജനക്കുറിപ്പ്.യോഗത്തിൽ അധീർ രഞ്ജൻ ചൗധരി വിയോജിപ്പ് രേഖപ്പെടുത്തിയിലെങ്കിലും ഇരുവരുടെയും നിയമനത്തിന് അത് തടസ്സമാകില്ലെന്നാണ് വിവരം. പ്രധാനമന്ത്രിയെക്കൂടാതെ ആഭ്യന്തരമന്ത്രി അമിത് ഷായും അധീർ രഞ്ജൻ ചൗധരിയുമാണ് തിരഞ്ഞെടുപ്പ് സമിതിയിലെ അംഗങ്ങൾ.

കമ്മീണർമാരായി നിയമിക്കാൻ പരിഗണിക്കുന്നവരുടെ പട്ടിക ബുധനാഴ്ച മാത്രമാണ് തനിക്ക് സർക്കാർ നൽകിയതെന്ന് അധീർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി. 212 പേരുകൾ ഉൾപ്പെട്ട പട്ടികയാണ് അധീർ രഞ്ജൻ ചൗധരിക്ക് കൈമാറിയത്. കേന്ദ്ര സർവീസിൽ സെക്രട്ടറി തസ്തികയിൽനിന്ന് വിരമിച്ച 92 പേരും നിലവിൽ സെക്രട്ടറിമാരായ 93 പേരും ഉൾപ്പെടുന്നതായിരുന്നു ഇത്.അതേസമയം, 236 പേർ ഉൾപ്പെട്ടെ അഞ്ച് പട്ടികയാണ് അധീർ രഞ്ജൻ ചൗധരിക്ക് കൈമാറിയതെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ചീഫ് സെക്രട്ടറിമാരായി വിരമിച്ച 15 പേരും നിലവിൽ സർവിസിലുള്ള 36 പേരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.

അതേസമയം, 236 പേർ ഉൾപ്പെട്ടെ അഞ്ച് പട്ടികയാണ് അധീർ രഞ്ജൻ ചൗധരിക്ക് കൈമാറിയതെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ചീഫ് സെക്രട്ടറിമാരായി വിരമിച്ച 15 പേരും നിലവിൽ സർവിസിലുള്ള 36 പേരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.

കേരള കേഡർ ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന ഗ്യാനേഷ് കുമാറിനെയും സുഖ്ബീർ സിങ് സന്ധുവിനെയും തിരഞ്ഞെടുത്തുകൊണ്ടുള്ള സമിതിയുടെ ശിപാർശ വ്യാഴാഴ്ച തന്നെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കൈമാറും. രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ ഇവരുടെ നിയമനം പ്രാബല്യത്തിൽ വരും.തുടർന്ന് വെള്ളിയാഴ്ചയോടെ ഇരുവരും ചുമതലയേൽക്കുമെന്നാണ് വിവരം.മാത്രമല്ല ഞായറാഴ്ചയോടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടപടികൾ പ്രഖ്യാപിക്കാനാണ് സാധ്യത.

നേരത്തെ, പ്രധാനന്ത്രിയും ലോക്‌സഭാ പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ തിരഞ്ഞെടുക്കുന്ന സമിതിയിൽ ഉണ്ടായിരുന്നത്. സമിതിയിൽനിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിനെ ഒഴിവാക്കിക്കൊണ്ടും പകരം മന്ത്രിയെ ഉൾപ്പെടുത്തിക്കൊണ്ടും പാർലമെന്റ് നിയമം പാസാക്കുകയായിരുന്നു.

 

‌‌

election commission Sukhbir Sandhu Gyanesh Kumar Election commission of india Adhir Ranjan Chowdhury