കർഷക സമരത്തിനിടെ കരിമ്പിന്റെ താങ്ങുവില കൂട്ടി കേന്ദ്രം; ക്വിന്റലിന് 315 രൂപയിൽ നിന്നും 340 രൂപയായി ഉയർത്തി

ഒക്ടോബർ മുതൽ ഈ വർദ്ധനവ് പ്രാബല്യത്തിൽ വരും. ഇതോടെ കരിമ്പ് വില ഇപ്പോൾ ക്വിന്റലിന് 315 രൂപയിൽ നിന്ന് 340 രൂപയായി ഉയരും

author-image
Greeshma Rakesh
New Update
കർഷക സമരത്തിനിടെ കരിമ്പിന്റെ താങ്ങുവില കൂട്ടി കേന്ദ്രം; ക്വിന്റലിന് 315 രൂപയിൽ നിന്നും 340 രൂപയായി ഉയർത്തി

ന്യൂഡൽഹി: കർഷക പ്രക്ഷോഭം തുടരുന്നതിനിടെ കരിമ്പിന്റെ താങ്ങുവില വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. 2024-25 സാമ്പത്തിക വർഷത്തിൽ കരിമ്പ് വില 8 ശതമാനം വർധിപ്പിച്ചതായി സർക്കാർ അറിയിച്ചു. ഒക്ടോബർ മുതൽ ഈ വർദ്ധനവ് പ്രാബല്യത്തിൽ വരും. ഇതോടെ കരിമ്പ് വില ഇപ്പോൾ ക്വിന്റലിന് 315 രൂപയിൽ നിന്ന് 340 രൂപയായി ഉയരും. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് കരിമ്പ് വില വർധനയുടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

കരിമ്പ് കർഷകർക്ക് ന്യായയുക്തവുമായ വില ഉറപ്പുവരുത്തുന്നതിന് വേണ്ടി, 2024 ഒക്ടോബർ 1 മുതൽ 2025 സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ വരാനിരിക്കുന്ന കരിമ്പ് സീസണിൽ വില നിശ്ചയിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷതയിൽ വ്യാഴാഴ്ച വൈകുന്നേരം ചേർന്ന മന്ത്രിസഭയോഗത്തിനിടെയാണ് കരിമ്പ് വില വർദ്ധനവിന് അനുമതി ലഭിച്ചത്. എല്ലാ 10.25% ത്തിന് മുകളിൽ 0.1 ശതമാനം പോയിന്റ് വർദ്ധനയ്ക്ക് ക്വിന്റലിന് 3.32 രൂപ പ്രീമിയം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ പുറത്തുവിട്ടിരിക്കുന്ന പ്രസ്താവനയിൽ സർക്കാർ അറിയിച്ചു.

കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനത്തോടെ അഞ്ച് കോടിയിലധികം കരിമ്പ് കർഷകർക്കും പഞ്ചസാര മേഖലയുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് ആളുകൾക്കാണ് പ്രയോജനം ചെയ്യുക. കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള മോദി സർക്കാരിന്റെ ഗ്യാരന്റിയുടെ പൂർത്തീകരണമാണ് ഇത് വീണ്ടും സ്ഥിരീകരിക്കുന്നുവെന്നും സർക്കാർ പ്രസ്താവന കൂട്ടിച്ചേർത്തു.

 

ബുധനാഴ്ച നടന്ന ഡൽഹി ചലോ മാർച്ചിൽ ഹരിയാനയിലെ ഖനൗരി അതിർത്തിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ ശുഭ്കരൺ എന്ന കർഷകയുവാവ് മരിച്ചതെന്നാണ് പഞ്ചാബ് കോൺഗ്രസ് എംഎൽഎ ആരോപിച്ചു.

farmers protest sugarcane price hike central governmnet