പെരുമ്പാവൂരില്‍ നിന്ന് രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായി; സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയില്ല

സ്‌കൂള്‍ യൂണിഫോംമില്‍ കാണാതായത്. ഇരുവരും പെരുമ്പാവൂര്‍ ഗവ. ഗേള്‍സ് സ്‌കൂള്‍ലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിനികളാണ്.

author-image
Web Desk
New Update
പെരുമ്പാവൂരില്‍ നിന്ന് രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായി; സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയില്ല

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി. പെരുമ്പാവൂര്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ പെരുമ്പാവൂര്‍, പാലക്കാട്ട് താഴം തൈപറമ്പില്‍ രാജേഷിന്റെ മകള്‍ അലേഖ (14,), പെരുമ്പാവൂര്‍ ഒന്നാം മൈല്‍ മനക്കകൂടി ലക്ഷ്മണന്റെ മകള്‍ നിഖില ലക്ഷ്മി (14) എന്നിവരെയാണ് സ്‌കൂള്‍ യൂണിഫോംമില്‍ കാണാതായത്. ഇരുവരും പെരുമ്പാവൂര്‍ ഗവ. ഗേള്‍സ് സ്‌കൂള്‍ലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിനികളാണ്.

ഉച്ചയ്ക്ക് 12 മണിക്ക് സ്‌കൂള്‍ വിട്ടു. ക്ലാസ് കഴിഞ്ഞ് ഇരുവരും വീട്ടില്‍ എത്തിയില്ല. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കാണാതായ വിദ്യാര്‍ത്ഥിനികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ernakulam kerala police police perumbavoor