വാള്‍പാറയില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

വാല്‍പാറയില്‍ 5 കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ഷോളയാര്‍ എസ്‌റ്റേറ്റിന് സമീപത്തുള്ള പുഴയിലാണ് വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പ്പെട്ടത്.

author-image
Web Desk
New Update
വാള്‍പാറയില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

പാലക്കാട്: വാല്‍പാറയില്‍ 5 കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ഷോളയാര്‍ എസ്‌റ്റേറ്റിന് സമീപത്തുള്ള പുഴയിലാണ് വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂര്‍ സ്വദേശികളായ ശരത്, അജയ്, നാഫില്‍, വിനീത്, ധനുഷ് എന്നിവരാണ് മരിച്ചത്. ഇവര്‍ കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥികളാണ്.

വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം. വിദ്യാര്‍ത്ഥികളിലൊരാള്‍ ചുഴിയില്‍പ്പെട്ടത് കണ്ട് രക്ഷപ്പെടുത്താനിറങ്ങിയതാണ് മറ്റു നാല് പേര്‍. അഞ്ചു പേരും ഒഴുക്കില്‍പ്പെട്ടു. നാട്ടുകാരും അഗ്നിശമന സേനാനികളും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

kerala news kerala local news police palakkad