വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദനം; വിവസ്ത്രനാക്കി ചിത്രമെടുത്തെന്നും പരാതി

നീരജിനെ സംഘം ക്രൂരമായി മർദിക്കുകയും വിവസ്ത്രനാക്കി മെ‍ാബൈൽ ഫോണിൽ ഫോട്ടോ എടുക്കുകയും ചെയ്തുവെന്നാണു പരാതി. തറയിൽ വീണപ്പോൾ ചിലർ നെഞ്ചിൽ ചവിട്ടിയതായും പരാതിയിൽ പറയുന്നു.

author-image
Greeshma Rakesh
New Update
വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദനം; വിവസ്ത്രനാക്കി ചിത്രമെടുത്തെന്നും പരാതി

പാറശാല (തിരുവനന്തപുരം) : ഒന്നാം വർഷ ബിരുദ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്തെന്ന് പരാതി. ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളജിലെ ഒന്നാം വർഷ ഇക്കണോമിക്സ് വിദ്യാർഥി കുടപ്പനമൂട് സ്വദേശി ബി.ആർ.നീരജ് ആണ് പാറശാല പെ‍ാലീസ്, കോളജ് പ്രിൻസിപ്പൽ എന്നിവർക്കും പരാതി നൽകിയത്.

‍കഴിഞ്ഞ വ്യാഴാഴ്ച ഉച്ചഭക്ഷണത്തിനു ശേഷം ക്ലാസിൽ നിന്നു പുറത്തിറങ്ങിയ നീരജിനെ സീനിയർ വിദ്യാർഥികളായ 5 പേർ ചേർന്നു കോളജ് വളപ്പിലുള്ള കാടു പിടിച്ച സ്ഥലത്തേക്ക് കൊണ്ടുപോയി.

പിന്നാലെ സംഘം നീരജിനെ ക്രൂരമായി മർദിക്കുകയും വിവസ്ത്രനാക്കി മെ‍ാബൈൽ ഫോണിൽ ഫോട്ടോ എടുക്കുകയും ചെയ്തുവെന്നാണു പരാതി. തറയിൽ വീണപ്പോൾ ചിലർ നെഞ്ചിൽ ചവിട്ടിയതായും പരാതിയിൽ പറയുന്നു.

student Ragging Thiruvananthapuram nude picture brutally beaten