വടകരയില്‍ തെരുവുനായ ആക്രമണം; 4 പേര്‍ക്ക് കടിയേറ്റു

വടകരയില്‍ തെരുവുനായ ആക്രമണത്തില്‍ നാലുപേര്‍ക്ക് കടിയേറ്റു.കടിയേറ്റവര്‍ ചികിത്സയില്‍ കഴിയുകയാണ്. ഒരേ നായ തന്നെയാണ് എല്ലാവരെയും കടിച്ചത് എന്നാണ് നിഗമനം.

author-image
Priya
New Update
വടകരയില്‍ തെരുവുനായ ആക്രമണം; 4 പേര്‍ക്ക് കടിയേറ്റു

കോഴിക്കോട്: വടകരയില്‍ തെരുവുനായ ആക്രമണത്തില്‍ നാലുപേര്‍ക്ക് കടിയേറ്റു.കടിയേറ്റവര്‍ ചികിത്സയില്‍ കഴിയുകയാണ്. ഒരേ നായ തന്നെയാണ് എല്ലാവരെയും കടിച്ചത് എന്നാണ് നിഗമനം.

വടകര ടൗണിലും സമീപത്തുമാണ് നായയുടെ ആക്രമണമുണ്ടായത്.
നായയ്ക്ക് പേവിഷബാധ ഉള്ളതാണോയെന്ന് സംശയമുണ്ട്. മാര്‍ക്കറ്റില്‍ ഉണ്ടായിരുന്ന അതുല്‍, ഷരീഫ് എന്നിവര്‍ക്കാണ് ആദ്യം കടിയേറ്റത്.

പഴയ ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന ഒരു തമിഴ്‌നാട് സ്വദേശിനിയെയും നായ കടിച്ചു. ഇതിനുശേഷമാണ് വീട്ടില്‍ ഇരിക്കുകയായിരുന്ന സരോജിനി എന്ന സ്ത്രീയെയും നായ കടിച്ചത്. ഇന്നലെ 11 പേരാണ് തെരുവുനായയുടെ കടിയേറ്റ് ചികിത്സ തേടിയത്.

vadakara stray dog attack