കുസാറ്റില്‍ ഗാനമേളയ്ക്കിടെ തിരക്കില്‍പ്പെട്ട് നാലു മരണം, വിദ്യാര്‍ഥികള്‍ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണു

കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) ക്യാംപസില്‍ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ഥികള്‍ മരിച്ചു. അമ്പതിലധികം പേര്‍ക്ക് പരുക്കേറ്റു.

author-image
Web Desk
New Update
കുസാറ്റില്‍ ഗാനമേളയ്ക്കിടെ തിരക്കില്‍പ്പെട്ട് നാലു മരണം, വിദ്യാര്‍ഥികള്‍ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണു

കൊച്ചി: കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) ക്യാംപസില്‍ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ഥികള്‍ മരിച്ചു. അമ്പതിലധികം പേര്‍ക്ക് പരുക്കേറ്റു.

ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. ക്യാംപസിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഗാനമേളയ്ക്കിടെയാണ് അപകടമുണ്ടായത്.

മഴ പെയ്തതോടെ നിരവധി പേര്‍ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറിയതാണ് ദുരന്തത്തിനു കാരണം. തിക്കിലും തിരക്കിലും പടിക്കെട്ടില്‍ വീണ വിദ്യാര്‍ഥികളുടെ മുകളിലേക്ക് മറ്റുള്ളവരും വീഴുകയായിരുന്നു.

ടെക് ഫെസ്റ്റിന്റെ സമാപന ദിവസം, ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടം. നിരവധി വിദ്യാര്‍ഥികള്‍ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണു. പരുക്കേറ്റവരെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

kerala kochi accident cusat