'സച്ചിദാനന്ദന്‍ സ്വയം പ്രഖ്യാപിത അന്താരാഷ്ട്ര കവി; ഏതെങ്കിലും വരികള്‍ 50 വര്‍ഷം കഴിഞ്ഞ് ആരെങ്കിലും ഓര്‍മിച്ച് പാടുമോ?'

കേരള സാഹിത്യ അക്കാദമി പ്രസിഡന്റും കവിയുമായ കെ സച്ചിദാനന്ദന് മറുപടി നല്‍കി ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. ക്ലീഷേ പ്രയോഗങ്ങള്‍ ഉള്ളതിനാല്‍ ശ്രീകുമാരന്‍ തമ്പിയുടെ ഗാനം നിരാകരിച്ചു എന്ന സച്ചിദാനന്ദന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് രൂക്ഷമായ പ്രതികരണവുമായി ശ്രീകുമാരന്‍ തമ്പി എത്തിയത്.

author-image
Web Desk
New Update
'സച്ചിദാനന്ദന്‍ സ്വയം പ്രഖ്യാപിത അന്താരാഷ്ട്ര കവി; ഏതെങ്കിലും വരികള്‍ 50 വര്‍ഷം കഴിഞ്ഞ് ആരെങ്കിലും ഓര്‍മിച്ച് പാടുമോ?'

തൃശൂര്‍: കേരള സാഹിത്യ അക്കാദമി പ്രസിഡന്റും കവിയുമായ കെ സച്ചിദാനന്ദന് മറുപടി നല്‍കി ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. ക്ലീഷേ പ്രയോഗങ്ങള്‍ ഉള്ളതിനാല്‍ ശ്രീകുമാരന്‍ തമ്പിയുടെ ഗാനം നിരാകരിച്ചു എന്ന സച്ചിദാനന്ദന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് രൂക്ഷമായ പ്രതികരണവുമായി ശ്രീകുമാരന്‍ തമ്പി എത്തിയത്.

സച്ചിദാനന്ദന്‍ സ്വയം പ്രഖ്യാപിത അന്താരാഷ്ട്ര കവിയാണ്. സച്ചിദാനന്ദന്റെ ഏതെങ്കിലും വരികള്‍ 50 വര്‍ഷം കഴിഞ്ഞ് ആരെങ്കിലും ഓര്‍മിച്ച് പാടുമോ? സച്ചിദാനന്ദന് പാട്ടെഴുതണമെന്ന് വലിയ ആഗ്രഹമാണ്. ഏതുഭാഗത്ത് തിരിഞ്ഞാലും ശ്രീകുമാരന്റെ പാട്ട് കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന് ദു:ഖമുണ്ടാകുമെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

ഞാന്‍ എന്ത് എഴുതിയാലും ക്ലീഷേ എന്നാണ് സച്ചിദാനന്ദന്‍ പറയുന്നത്. എന്നാല്‍ ജനങ്ങള്‍ അങ്ങനെ പറയുന്നില്ലല്ലോ.

സിനിമയ്ക്ക് പാട്ടെഴുതാത്ത മഹാരഥന്മാര്‍ മുന്‍പ് ഒരുപാട് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാവരും അതിനായി ആഗ്രഹിക്കുന്നു. പ്രശസ്തി ആരാണ് ആഗ്രഹിക്കാത്തത്? എന്റെ വരികള്‍ കേരളത്തിലെ ജനങ്ങള്‍ മുഴുവന്‍ ഏറ്റുപാടുന്നുണ്ട്.

അബൂബക്കറും സച്ചിദാനന്ദനും രമ്യതയിലല്ല എന്ന് ഈ സംഭവം വ്യക്തമാക്കുന്നു. പാട്ട് സ്വീകരിച്ചില്ലെന്ന വിവരം അബൂബക്കറാണ് എന്നെ അറിയിക്കേണ്ടതെന്ന് സച്ചിദാനന്ദന്‍ പറയുന്നു. അവര്‍ തമ്മില്‍ ചര്‍ച്ച നടത്തുന്നില്ല എന്നാണ് അതിന്റെ അര്‍ഥം. അക്കാദമിയുടെ ചില പുസ്തകങ്ങളില്‍ എല്‍ഡിഎഫ് ഭരണത്തിന്റെ നേട്ടങ്ങള്‍ കൊടുത്തിരുന്നു. അതിനേക്കുറിച്ച് ആരോപണം വന്നപ്പോള്‍ തനിക്ക് അറിയില്ലെന്നാണ് സച്ചിദാനന്ദന്‍ പറഞ്ഞത്. എന്താണപ്പോള്‍ അദ്ദേഹം അവിടെ ചെയ്യുന്നത്?

കൊച്ചുകുട്ടികള്‍ക്കു പോലും മനസ്സിലാവുന്ന തരത്തിലാണ് വരികള്‍ എഴുതിയത്. അധികം വൈകാതെ യൂട്യൂബില്‍ വരും. അപ്പോള്‍ ജനം തീരുമാനിക്കട്ടെയെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

literature Malayalam sreekumaran thampi kerala sahithya academy k satchidanandan