കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത്; ചെന്നൈ-ബെംഗളൂരു-എറണാകുളം റൂട്ടില്‍ സ്‌പെഷല്‍ സര്‍വീസ്

ദക്ഷിണ പശ്ചിമ റെയില്‍വേയുടെ അനുമതി ലഭിച്ചാലുടന്‍ സര്‍വീസ് ആരംഭിക്കും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണു എറണാകുളം-ബെംഗളൂരു റൂട്ടില്‍ വന്ദേഭാരത് സ്‌പെഷല്‍ സര്‍വ്വീസ് നടത്തുക.

author-image
Greeshma Rakesh
New Update
കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത്; ചെന്നൈ-ബെംഗളൂരു-എറണാകുളം റൂട്ടില്‍ സ്‌പെഷല്‍ സര്‍വീസ്

 

പത്തനംതിട്ട: ദീപാവലിയോട് അനുബന്ധിച്ചു കേരളത്തിലേയ്ക്ക് വീണ്ടും വന്തേഭാരത് എത്തുന്നു. ചെന്നൈ-ബെംഗളൂരു-എറണാകുളം റൂട്ടില്‍ സ്‌പെഷല്‍ സര്‍വീസ് നടത്താനാണ് റെയില്‍വേ ഒരുങ്ങുന്നത്.8 കോച്ചുകളാണ് ഇതില്‍ ഉണ്ടാകുക. ദക്ഷിണ റെയില്‍വേ നല്‍കിയ ശുപാര്‍ശ നിലവില്‍ ദക്ഷിണ പശ്ചിമ റെയില്‍വേയുടെ പരിഗണനയിലാണ്.

ദക്ഷിണ പശ്ചിമ റെയില്‍വേയുടെ അനുമതി ലഭിച്ചാലുടന്‍ സര്‍വീസ് ആരംഭിക്കും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണു എറണാകുളം-ബെംഗളൂരു റൂട്ടില്‍ വന്ദേഭാരത് സ്‌പെഷല്‍ സര്‍വ്വീസ് നടത്തുക.അകതെസമയം 2 സര്‍വീസ് ചെന്നൈ-ബെംഗളൂരു റൂട്ടിലുമുണ്ടാകും.

വ്യാഴാഴ്ച രാത്രി ചെന്നൈയില്‍ നിന്നു പുറപ്പെട്ടു വെള്ളി പുലര്‍ച്ചെ 4.00ന് ബെംഗളൂരുവിലെത്തുന്ന ട്രെയിന്‍ പിന്നീട് അവിടെ നിന്നു പുലര്‍ച്ചെ 4.30ന് എറണാകുളത്തേക്കു പുറപ്പെടും. ഉച്ചയ്ക്ക് 1.30ന് എറണാകുളത്ത് എത്തും.

തിരികെ ഉച്ചയ്ക്കു 2ന് പുറപ്പെട്ട് രാത്രി 10.30ന് ബെംഗളൂരുവിലെത്തും. ശനി, ഞായര്‍ ദിവസങ്ങളിലും ഇതേ രീതിയില്‍ രാവിലെ 4.30ന് ബെംഗളൂരുവില്‍ നിന്നു പുറപ്പെട്ടു ഉച്ചയ്ക്ക് എറണാകുളത്ത് എത്തി തിരികെ മടങ്ങും.

 

ഞായര്‍ രാത്രി 11.30ന് ബെംഗളൂരുവില്‍ നിന്നു ചെന്നൈയിലേക്കാകും പോകുക. ചെന്നൈയിലാണ് ട്രെയിന്റെ അറ്റകുറ്റപ്പണി നടക്കുക. ചെന്നൈയിലുള്ള വന്ദേഭാരത് സ്‌പെയര്‍ റേക്ക് ഉപയോഗിച്ചാണു സര്‍വീസ് നടത്തുക.

kerala special vande bharat train vandebharat express vandebharat train