കേന്ദ്ര ഗ്രാമവികസന പദ്ധതി; കേരളത്തിലും പ്രത്യേക ഓഡിറ്റ്

കേന്ദ്ര ഗ്രാമവികസന പദ്ധതികള്‍ക്ക് കേരളത്തിലും കേന്ദ്രത്തിന്റെ പ്രത്യേക ഓഡിറ്റ്. 'റിസ്‌ക് ബേസ്ഡ് ഇന്റേണല്‍ ഓഡിറ്റ്' ലേക്കുള്ള ആദ്യ സംഘത്തിന്റെ പരിശീലനം കൊട്ടാരക്കര കിലയില്‍ ആരംഭിച്ചു.

author-image
Web Desk
New Update
കേന്ദ്ര ഗ്രാമവികസന പദ്ധതി; കേരളത്തിലും പ്രത്യേക ഓഡിറ്റ്

 

കൊല്ലം: കേന്ദ്ര ഗ്രാമവികസന പദ്ധതികള്‍ക്ക് കേരളത്തിലും കേന്ദ്രത്തിന്റെ പ്രത്യേക ഓഡിറ്റ്. 'റിസ്‌ക് ബേസ്ഡ് ഇന്റേണല്‍ ഓഡിറ്റ്' ലേക്കുള്ള ആദ്യ സംഘത്തിന്റെ പരിശീലനം കൊട്ടാരക്കര കിലയില്‍ ആരംഭിച്ചു. ആദ്യ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ഭാവിയില്‍ കേന്ദ്രത്തില്‍ നിന്ന് പദ്ധതികള്‍ക്ക് ഫണ്ട് ലഭിക്കുക.

സംസ്ഥാന ഓഡിറ്റ് വകുപ്പ്, സി.എ.ജി, വിവിധ വകുപ്പുകളിലെ എന്‍ജിനിയറിംഗ് വിഭാഗം എന്നിവിടങ്ങളില്‍ നിന്ന് ഗസറ്റഡ് തസ്തികയില്‍ വിരമിച്ചവരാണ് സംഘത്തിലുണ്ടാകുക. 30 പേരടങ്ങുന്ന സംഘത്തിന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ് പരിശീലനം നല്‍കുന്നത്. പരിശീലനം ഡിസംബറോടെ പൂര്‍ത്തിയാകും. തുടര്‍ന്ന് പരീക്ഷയില്‍ വിജയിക്കുന്നവരെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് അയക്കും. സംസ്ഥാന ഗ്രാമവികസന വകുപ്പിന് കീഴിലാകും പ്രവര്‍ത്തനം.

സമയബന്ധിതമായി ഫണ്ട് ചെലവഴിക്കല്‍, സുതാര്യത, ഫലപ്രദമായി നടപ്പാക്കിയോ തുടങ്ങിയ കാര്യങ്ങളാണ് ഓഡിറ്റ് വിലയിരുത്തുന്നത്. ആദ്യഘട്ടത്തില്‍ വീഴ്ചകള്‍ ചൂണ്ടിക്കാട്ടും. പരിഹരിച്ചില്ലെങ്കില്‍ ഫണ്ട് തിരിച്ചുപിടിക്കുന്നതിനും കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുന്നതിനും ശുപാര്‍ശ നല്‍കും. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം 2018ല്‍ സംസ്ഥാനങ്ങളില്‍ പ്രത്യേകം ഓഡിറ്റ് വിഭാഗം രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നു. 15 സംസ്ഥാനങ്ങള്‍ നടപ്പാക്കിയെങ്കിലും കേരളത്തില്‍ നടപടി വൈകുകയായിരുന്നു.

എം.എന്‍.ആര്‍.ഇ.ജി.എസ്, ഡി.എ.വൈ- എന്‍.ആര്‍.എല്‍.എം, ഡി.ഡി.യു- ജി.കെ.വൈ, പി.എം.ജി.എസ്.വൈ, എന്‍.എസ്.എ.പി,
പി.എം.എ.വൈ (ജി), എസ്.പി.എം.ആര്‍.എം എന്നീ പദ്ധതികള്‍കള്‍ക്കാണ് ഓഡിറ്റ് ചെയ്യുന്നത്.

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

Latest News audit kerala news