രാജ്യസഭ തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് സോണിയ ഗാന്ധി; മത്സരിക്കുന്നത് രാജസ്ഥാനിൽനിന്ന്

രാജസ്ഥാനില്‍ ഒരു സീറ്റിലാണ് കോണ്‍ഗ്രസിന് രാജ്യസഭയിലേക്ക് ജയിക്കാന്‍ സാധിക്കുക.ഫെബ്രുവരി 27-നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

author-image
Greeshma Rakesh
New Update
രാജ്യസഭ തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് സോണിയ ഗാന്ധി; മത്സരിക്കുന്നത് രാജസ്ഥാനിൽനിന്ന്

ന്യൂഡൽഹി: രാജ്യസഭ തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് എഐസിസി മുന്‍ അധ്യക്ഷ സോണിയ ഗാന്ധി.രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്കൊപ്പം ജയ്പൂരിലെത്തിയാണ് സോണിയ പത്രിക സമര്‍പ്പിച്ചത്.രാജസ്ഥാനില്‍നിന്നാണ് സോണിയ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. ഇവിടെ ഒരു സീറ്റിലാണ് കോണ്‍ഗ്രസിന് രാജ്യസഭയിലേക്ക് ജയിക്കാന്‍ സാധിക്കുക. 25 വര്‍ഷം ലോക്സഭാംഗമായിരുന്ന ശേഷമാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറുന്നത്.ഫെബ്രുവരി 27-നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

15 സംസ്ഥാനങ്ങളില്‍നിന്ന് 56 സീറ്റാണ് രാജ്യസഭയില്‍ ഒഴിവ് വരുന്നത്.ഇതിൽ മൂന്നു സീറ്റാണ് രാജസ്ഥാനില്‍ ഒഴിവ് വരുന്നത്.മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഒഴിയുന്ന സീറ്റിലേക്കാണ് സോണിയ മത്സരിക്കുന്നത്.അതെസമയം രാജ്യസഭ തിരഞ്ഞെടുപ്പിൽ സോണിയ ഉള്‍പ്പെടെ നാല് സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിഹാറില്‍നിന്ന് അഖിലേഷ് പ്രസാദ് സിങ്, ഹിമാചല്‍ പ്രദേശില്‍നിന്ന് അഭിഷേക് മനു സിങ്‌വി, മഹാരാഷ്ട്രയില്‍നിന്ന് ചന്ദ്രകാന്ത് ഹന്‍ഡോര്‍ എന്നിവരും മത്സരിക്കും.

1964 മുതല്‍ 1967 വരെ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി രാജ്യസഭയില്‍ അംഗമായിരുന്നു. 2019-ലെ ലോക്‌സഭ തിരഞ്ഞെടപ്പ് തന്റെ അവസാന മത്സരം ആയിരിക്കുമെന്ന് സോണിയ ഗാന്ധി പ്രഖ്യാപിച്ചിരുന്നു.സോണിയയുടെ സ്വന്തം തട്ടകമായ റായ്ബറേലിയില്‍, ഇത്തവണ മകളും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും എന്നാണ് സൂചന.എന്നാല്‍, ഇക്കാര്യം കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.1999-ല്‍ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്നും കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സോണിയ ഗാന്ധി, 2004-ല്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി മണ്ഡലം മാറുകയായിരുന്നു.

 

 

Rajyasabha congress sonia gandhi Rajyasabha electionSonia