സോണിയാ ഗാന്ധി രാജസ്ഥാനില്‍ നിന്ന് എതിരില്ലാതെ രാജ്യസഭയിലേക്ക്

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക്. രാജസ്ഥാനില്‍നിന്ന് എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപി നേതാക്കളായ ചുന്നിലാല്‍ ഗരാസിയ, മദന്‍ റാത്തോര്‍ എന്നിവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

author-image
Web Desk
New Update
സോണിയാ ഗാന്ധി രാജസ്ഥാനില്‍ നിന്ന് എതിരില്ലാതെ രാജ്യസഭയിലേക്ക്

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക്. രാജസ്ഥാനില്‍നിന്ന് എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപി നേതാക്കളായ ചുന്നിലാല്‍ ഗരാസിയ, മദന്‍ റാത്തോര്‍ എന്നിവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

200 അംഗ നിയമസഭയില്‍ ബിജെപിക്ക് 115 അംഗങ്ങളും കോണ്‍ഗ്രസിന് 70 അംഗങ്ങളുമാണുള്ളത്. രാജസ്ഥാനില്‍ ആകെ 10 രാജ്യസഭാ സീറ്റുകളാണുള്ളത്. നിലവില്‍ ഇവിടെ നിന്ന് കോണ്‍ഗ്രസിന് ആറും ബിജെപിക്ക് നാലും അംഗങ്ങളാണുള്ളത്.

ബിഹാറില്‍ നിന്ന് ആറു പേര്‍ എതിരില്ലാതെ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി, ആര്‍ജെഡി കക്ഷികളില്‍ നിന്നു രണ്ടു പേര്‍ വീതവും ജെഡിയു, കോണ്‍ഗ്രസ് കക്ഷികളില്‍ നിന്ന് ഒരാള്‍ വീതവുമാണ് രാജ്യസഭാംഗങ്ങളായത്.

rajya sabha india BJP congress party sonia gandhi