കോഴിക്കോട്: സമസ്ത നേതാവിന്റെ പരാമര്‍ശത്തിനെതിരെ തട്ടം നീക്കി പ്രതിഷേധിച്ച് സാമൂഹ്യ പ്രവര്‍ത്തക വി പി സുഹ്റ. നല്ലളം സ്കൂളില്‍ കുടുംബശ്രീ സംഘടിപ്പിച്ച തിരികെ സ്കൂളിലേക്ക് എന്ന പരിപാടിയിലായിരുന്നു സംഭവം. പരിപാടിയില്‍ അതിഥിയായിരുന്നു വി പി സുഹറ.
തട്ടം ഊരി പ്രതിഷേധിച്ചതോടെ പിടിഎ പ്രസിഡന്റ് ക്ഷോഭിച്ചു. പിടിഎ പ്രസിഡന്റ് വി പി സുഹ്റയെ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. സംഭവത്തില്‍ വി പി സുഹ്റ നല്ലളം പൊലീസില്‍ പരാതി നല്കി.
സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം തട്ടമിടാത്ത സ്ത്രീകളെ അഴിഞ്ഞാട്ടക്കാരികള്‍ എന്നു വിശേഷിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് തട്ടം നീക്കിയതെന്ന് സുഹ്റ പറഞ്ഞു.