കൊല്ലം: എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് ഒഫ് ഡയറക്ടേഴ്‌സിലേക്ക് 3 (ഇ) വിഭാഗം അംഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ തെരഞ്ഞെടുപ്പില്‍ വീണ്ടും ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷത്തിന് ആധിപത്യം.
ആകെയുള്ള പത്ത് മേഖലകളില്‍ കൊല്ലത്താണ് എല്ലാ സ്ഥാനത്തേക്കും എസ്എന്‍ഡിപി യോഗം എസ്എന്‍ ട്രസ്റ്റ് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ എതിര്‍പാനല്‍ മത്സരരംഗത്തുണ്ടായിരുത്. 117 പ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെടേണ്ടയിടത്ത് എല്ലാവരും ഔദ്യോഗിക പാനലില്‍ നിന്നാണ് വിജയിച്ചത്. അതേസമയം സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള പാനലിന് വോട്ട് നില മെച്ചപ്പെടുത്താനായത് ഔദ്യോഗിക പക്ഷത്തിനോടുള്ള എതിര്‍പ്പ് പ്രകടമാക്കുന്നതാണ്. ആകെയുള്ള അഞ്ച് മേഖലകളിലും ഔദ്യോഗിക വിഭാഗം എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.
ശനിയാഴ്ച വോട്ടെടുപ്പ് നടന്ന കൊല്ലം ഉള്‍പ്പെടെയുള്ള മറ്റ് അഞ്ച് മേഖലകളില്‍ വോട്ടെണ്ണല്‍ ഞായറാഴ്ച പൂര്‍ത്തിയായത്. വര്‍ക്കല (130), പുനലൂര്‍ (63), നങ്ങ്യാര്‍കുളങ്ങര (87), തൃശൂര്‍ (37) എന്നീ മേഖലകളിലും വോട്ടെടുപ്പ് നടന്നെങ്കിലും എല്ലാ സ്ഥാനങ്ങളിലേക്കും മത്സരം ഉണ്ടായില്ല. പത്ത് മേഖലകളില്‍ നിന്നായി തെരഞ്ഞെടുത്ത ആകെ 751 പ്രതിനിധികളും ഔദ്യോഗിക പക്ഷത്തുള്ളവരാണ്.
ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ളതും കൊല്ലത്താണ്. 21000 വേ ട്രസ്റ്റിലേക്ക് 100 രൂപ മുതല്‍ 5000 രൂപ വരെ സംഭാവന നല്‍കിയവരുടെ വിഭാഗമാണ് 3(ഇ) എന്ന ഗണത്തിലുള്ളത്. 5000 മുതല്‍ ഒരു ലക്ഷം വരെ സംഭാവന നല്‍കിയവരുടേത് 3(ഡി) ഗണത്തിലുമാണ്.