കോഴിക്കോട്: സമസ്ത നിലനിന്നാലേ സമാധാനം ഉണ്ടാകൂവെന്നും ജമാഅത്തെ ഇസ്ലാമി അടക്കമുള്ള പുത്തന്‍ ആശയക്കാര്‍ വഴിപിഴച്ചവരാണെന്നും സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം. സമസ്ത കോഴിക്കോട് ജില്ല ഉലമ സമ്മേളനത്തിലാണ് സ്മസ്ത നേതാവിന്റെ പരാമര്‍ശം. സമസ്ത മുന്നോട്ടുപോകുന്നത് മതത്തിന്റെ തന്മയത്വം നിലനിര്ത്തിയാണെന്നും ഉമര്‍ ഫൈസി പറഞ്ഞു.
വര്‍ഗീയതയും വേര്‍തിരിവുകളും നിറഞ്ഞ ലോകമാണിത്. സമൂഹം ജനങ്ങളെ അകറ്റുകയും വിദ്വേഷം പരത്തുകയും ചെയ്യുന്നു. ഈ സന്ദര്‍ഭങ്ങളിലെല്ലാം സംയമനം പാലിച്ച് ഇസ്ലാമിക ജീവിത രീതി പിന്തുടരാന് സമസ്ത ആഹ്വാനം ചെയ്യുന്നു. സമസ്തയുടെ തന്മയത്വം നിലനിര്‍ത്തി മുന്നോട്ട് പോകണമെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.