ന്യൂയോര്‍ക്ക്: അമേരിക്കയിലെ സ്‌കൂളില്‍ 17-കാരന്‍ നടത്തിയ വെടിവെപ്പില്‍ ആറാംക്ലാസ് വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം.വെടിവെപ്പില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കും പരിക്കേറ്റു. അയോവ സംസ്ഥാനത്തെ പെറി ഹൈസ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. സ്ഥലത്തെത്തതിയ പോലീസ് വെടിവെപ്പുനടത്തിയ 17കാരനെ പരിക്കുകളോടെ കസ്റ്റഡിയിലെടുത്തു.
17 കാരനായ ഡിലൻ ബട്‌ലറാണ് വെടിവെപ്പ് നടത്തിയതെന്ന് അധികൃതർ തിരിച്ചറിഞ്ഞു. പമ്പ് ആക്ഷൻ ഷോട്ട്ഗണും ചെറിയ കാലിബർ കൈത്തോക്കും ബട്‌ലറുടെ പക്കലുണ്ടെന്ന് അധികൃതർ പറഞ്ഞു. വെടിവയ്പ്പിനു മുമ്പുള്ള ബട്‌ലർറിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ അധികൃതർ പരിശോധിച്ചു.സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി.