തിരുവനന്തപുരം: 1924ല്‍ ആലുവ അദ്വൈതാശ്രമത്തില്‍ സംഘടിപ്പിച്ച സര്‍വ്വമത സമ്മേളനത്തിന്റെ ശതാബ്ദിയുടെയും വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദിയുടെയും ശിവഗിരി ഹൈസ്‌കൂളിന്റെ ശതാബ്ദിയുടെയും മഹാകവി കുമാരനാശാന്റെ ദേഹവിയോഗത്തിന്റെ ശതാബ്ദിയുടെയും നിറവിലാണ് 91ാമത് ശിവഗിരി തീര്‍ത്ഥാടനം.
ഡിസംബര്‍ 30 ന് രാവിലെ 7.30 ന് ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ സച്ചിദാനന്ദ സ്വാമി ധര്‍മ്മപതാകോദ്ധാരണം നിര്‍വ്വഹിക്കും. തുടര്‍ന്ന് 10 മണിക്ക് 91 - ാമത് ശിവഗിരി തീര്‍ത്ഥാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും.ചടങ്ങില്‍ സ്വാമി അവ്യയാനന്ദ രചിച്ച ശിവഗിരി നമ്മുടെ പുണ്യതീര്‍ത്ഥം എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നടക്കും.
ഉച്ചയ്ക്ക് രണ്ടിനു നടക്കുന്ന സാങ്കേതിക ശാസ്ത്ര സമ്മേളനം ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ് ഉദ്ഘാടനം ചെയ്യും. ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് അധ്യക്ഷത വഹിക്കും.
വൈകിട്ട് അഞ്ചിനു നടക്കുന്ന ശുചിത്വം, ആരോഗ്യം വിദ്യാഭ്യാസം എന്നീ വിഷയങ്ങള്‍ സംബന്ധിച്ച സമ്മേളനം കര്‍ണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ ഉദ്ഘാടനം ചെയ്യും.
മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. എന്‍.കെ. പ്രേമചന്ദ്രന്‍ എംപി മുഖ്യാതിഥിയായിരിക്കും. 31നു പുലര്‍ച്ചെ അഞ്ചിന് ഗുരുദേവ റിക്ഷയും വഹിച്ചുകൊണ്ടുള്ള തീര്‍ത്ഥാടന ഘോഷയാത്ര ആരംഭിക്കും.
രാവിലെ 10നു നടക്കുന്ന തീര്‍ത്ഥാടന മഹാസമ്മേളനം കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും.
ഉച്ചയ്ക്ക് രണ്ടിന് കൃഷി, കൈത്തൊഴില്‍, വ്യവസായം, ടൂറിസം എന്നീ വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ശശി തരൂര്‍ എംപി അധ്യക്ഷത വഹിക്കും.
വൈകിട്ട് അഞ്ചിനു നടക്കുന്ന ഗുരുചര്യ-തമിഴ്‌നാട്, കര്‍ണാടക ദേശങ്ങളില്‍ എന്ന വിഷയത്തിലെ സെമിനാര്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നില്‍ സുരേഷ് എംപി അധ്യക്ഷത വഹിക്കും.
31നു രാവിലെ 10നു നടക്കുന്ന സംഘാടന സമ്മേളനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. കെ. സുധാകരന്‍ എംപി അധ്യക്ഷത വഹിക്കും.
വൈകിട്ട് അഞ്ചിനു നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ബിനോയ് വിശ്വം എംപി അധ്യക്ഷത വഹിക്കും