ശിവഗിരി: ഗുരുദേവന്റെ ഈശ്വരാരാധന എല്ലാ ഗൃഹങ്ങളിലും ഹൃദയങ്ങളിലും എത്തിക്കണമെന്ന സന്ദേശം ഉൾക്കൊണ്ട് ഗുരുദേവ ഭക്തർ ഉപാസനയിലൂടെ മുന്നേറണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി. ശിവഗിരി തീർത്ഥാടനകാലത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രഭാഷണപരമ്പരയുടെ ഉദ്ഘാടനകർമ്മം നിർവ്വഹിക്കുകയായിരുന്നു സ്വാമി.
മനുഷ്യരെല്ലാം ആഗ്രഹിക്കുന്നതു സുഖമാണ്. നിശ്ചിതമായ ഉപാസന ചെയ്യുന്നവർക്ക് ആത്മപ്രകാശം നേടി സുഖം നേടാനാകുമെന്ന് ഗുരുദേവൻ ഉപദേശിച്ചിട്ടു്. മനുഷ്യജീവിതത്തിന്റെ അടിസ്ഥാന തത്വം ആദ്ധ്യാത്മികമാണ്. ആത്മീയതയിൽ അടിയുറച്ച് സാമൂഹികമായും പുരോഗതി നേടണം എന്നതാണ് ഗുരുദർശനം. ക്രൈസ്തവ, ഇസ്ലാം ജനവിഭാഗങ്ങൾ ആത്മായതയുലൂടെ മുന്നേറി സംഘടിതശക്തിയാർജ്ജിച്ചിട്ടുളളത് മറ്റുളളവരും മാതൃകയാക്കണം.
ഗുരുദേവനെ പ്രത്യക്ഷ ദൈവമായി കുകൊ് ദിവസവും സാധനയ്ക്കായി കുറേ സമയം ഭക്തർ നീക്കി വയ്ക്കണം. ശിവഗിരി തീർത്ഥാടനം അർത്ഥപൂർണ്ണമാകുന്നത് ആത്മീയ പുരോഗതി നേടുന്നതയിലൂടെയാണ്. അപ്രകാരമാണ് അറിവിന്റെ തീർത്ഥാടനം ജീവിത സുഗന്ധിയാകുന്നത്.
ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ച് അഡ്വ. വി. ജോയ് എം. എൽ. എ മുഖ്യാതിഥിയായി. ഇരുക്കൂർ എം. എൽ. എ സജി ജോസഫ്, അഡ്വ. അടൂർ പ്രകാശ് എം. പി എന്നിവർ ആശംസകൾ നേർന്നു. ട്രസ്റ്റ് ട്രഷറർ ശാരദാനന്ദ സ്വാമി, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി ഋതംഭരാനന്ദ സ്വാമി, ജോ. സെക്രട്ടറി അസംഗാനന്ദഗിരി സ്വാമി എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തി.
അഡ്വ. പി എം മധു, സജീവ് സഹദേവൻ, ശ്രീജ (മാതൃസഭ), എസ് സുരേഷ് പ്ലാവഴികം എന്നിവർ പ്രസംഗിച്ചു. ഇന്ന് () ശനിയാഴ്ച സർവ്വമതസമ്മേളനത്തെ കുറിച്ച് ആലുവ അദ്വൈതാശ്രമം സെക്രട്ടറി ധർമ്മചൈതന്യ സ്വാമി ഗുരുധർമ്മപ്രബോധനം നടത്തും. അനിൽ തടാലിൻ, പുത്തൂർ ശോഭനൻ എന്നിവർ സംസാരിക്കും.
അതെസമയം ശിവഗിരി മഹാസന്നിധിയിൽ സന്യാസിമാരുടെ നേതൃത്വത്തിൽ ഭക്തജനപങ്കാളിത്തത്തോടെ ദിവസവും പുലർച്ചെ മുതൽ . വരെ പ്രാർത്ഥന, ജപം, ധ്യാനം എന്നീ ഉപാസന ഉായിരിക്കും. ഗുരുദേവൻ തിരുഅവതാരം ചെയ്ത രാവിലെ . ന് ഉൾക്കൊുകൊുള്ള ഉപാസനാ സമ്പ്രദായം എല്ലാ ദിവസവും രാവിലെ ഉണ്ടാകും.
ഗുരുധ്യാനം, ഗുരുസ്തവം, ദൈവദശകം, ഗദ്യപ്രാർത്ഥന, ഗുരുഷഡ്കം എന്നീ പ്രാർത്ഥനകൾക്കു ശേഷം ഓം നമോ നാരായണായ എന്ന അഷ്ടോത്തരി മന്ത്രജപവും പ്രാർത്ഥനാധ്യാനവും ഭക്തജനങ്ങൾ അനുഷ്ഠിക്കേതാണ്. വിശദമായ ഉപാസനാരീതി ശിവഗിരി മഠത്തിൽ നിന്നും സ്വീകരിക്കേതാണ്.
ശിവഗിരി തീർത്ഥാടനത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് ഇതെത്രയും അനുഗ്രഹപ്രദമാണ്. മഹാസമാധി സന്നിധിയിൽ വച്ച് നടന്ന തിരുഅവതാര മുഹൂർത്ത പ്രാർത്ഥനയ്ക്ക് അധ്യക്ഷൻ സച്ചിദാനന്ദ സ്വാമി നേതൃത്വം നൽകി. ശുഭാംഗാനന്ദ സ്വാമി അസംഗാനന്ദഗിരിസ്വാമി, വിരജാനന്ദഗിരി സ്വാമി ശ്രീനാരായണ ദാസ് തുടങ്ങിയവരും നിരവധി ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.