91-ാമത് ശിവ​ഗിരി തീർത്ഥാടനം; ഗുരുധർമ്മ പ്രചാരണസഭ പദയാത്രകളും ​ഗുരുപൂജ ഉത്പന്ന സമർപ്പണത്തിനും തീരുമാനം

സഭയുടെ ഉപദേശക സമിതി, ജില്ലാ നേതൃത്വം, പോഷക സംഘടനകളായ മാതൃസഭ, യുവജനസഭ എന്നിവയുടെ സംയുക്തയോ​ഗത്തിലാണ് തീരുമാനം.

author-image
Greeshma Rakesh
New Update
91-ാമത് ശിവ​ഗിരി തീർത്ഥാടനം; ഗുരുധർമ്മ പ്രചാരണസഭ പദയാത്രകളും ​ഗുരുപൂജ ഉത്പന്ന സമർപ്പണത്തിനും തീരുമാനം

ശിവഗിരി: 91-ാമത് ശിവഗിരി തീർത്ഥാടനം; ഗുരുധർമ്മ പ്രചാരണസഭ പദയാത്രകളും ഗുരുപൂജ ഉത്പന്ന സമർപ്പണവും നിർവഹിക്കാൻ തീരുമാനമായി. സഭയുടെ ഉപദേശക സമിതി, ജില്ലാ നേതൃത്വം, പോഷക സംഘടനകളായ മാതൃസഭ, യുവജനസഭ എന്നിവയുടെ സംയുക്തയോഗത്തിലാണ് തീരുമാനം. ഗുരുധർമ്മപ്രചരണസഭ നേതൃത്വ സംഗമത്തിൽ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ചു.

ആലുവ സർവ്വമത സമ്മേളനം, വൈക്കം സത്യാഗ്രഹം എന്നിവയുടെ ശതാബ്ദിയുടെ ഭാഗമായി സഭ എറണാകുളം ജില്ലാ കമ്മിറ്റി ആലുവ അദ്വൈത ആശ്രമത്തിൽ നിന്നും കോട്ടയം ജില്ലാ കമ്മിറ്റി വൈക്കം ടി.കെ മാധവൻ സ്ക്വയറിൽ നിന്നും പദയാത്രകൾ സംഘടിപ്പിക്കാനും തീരുമാനമായി.

മാത്രമല്ല പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും പദയാത്ര സംഘടിപ്പിക്കും.തീർത്ഥാടനകാലത്ത് പ്രത്യേക യൂണിഫോം ധരിച്ച് യുവജന സഭ പ്രവർത്തകരും മാതൃസഭയുടെ വോളണ്ടിയേഴ്സും സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടും.

തീർത്ഥാടന വേളയിൽ കോട്ടയം ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നും എത്തിക്കും വിധം മറ്റു ജില്ലകളിൽ നിന്നും ഗുരുപൂജയ്ക്ക് ആവശ്യമായ ഉൽപ്പന്നങ്ങളും ലഭ്യമാക്കും.

ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ്മപ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, ജോയിൻ സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ, സഭാ വൈസ് പ്രസിഡന്റുമാരായ അഡ്വ. ജികെ മുഹമ്മദ്, അനിൽ തടാലിൽ, ഉപദേശക സമിതി കൺവീനർ കുറിച്ചി സദൻ, രജിസ്ട്രാർ അഡ്വ. പി എം മധു, കോ -ഓർഡിനേറ്റർ പുത്തൂർ ശോഭനൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ചന്ദ്രൻ പുളിങ്കുന്ന്, ശശാങ്കൻ മലപ്പുറം, യുവജനസഭാ ചെയർമാൻ രാജേഷ് അമ്പലപ്പുഴ, മാതൃസഭ പ്രസിഡന്റ് മണിയമ്മ ഗോപിനാഥൻ, ജില്ലാ ഭാരവാഹികളായ ഡോക്ടർ സുശീല ടീച്ചർ, മണിലാൽ, എം ഡി സലിം, സി കെ മോഹനൻ, വേണുഗോപാൽ, ഗോപി വയനാട്, സുകുമാരൻ പാലക്കാട്, സോഫി വാസുദേവൻ, വി വി ബിജുവാസ്, പദയാത്ര ക്യാപ്റ്റൻ ഷാജുകുമാർ തുടങ്ങിയവരും സംസാരിച്ചു.

Thiruvananthapuram varkkala sivagiri sivagiri pilgrimage