ഇളയരാജയുടെ മകളും ഗായികയുമായ ഭവതരിണി അന്തരിച്ചു

ഗായികയും സംഗീത സംവിധായികയുമായ ഭവതരിണി അന്തരിച്ചു. 47 വയസ്സായിരുന്നു. സംഗീത സംവിധായകന്‍ ഇളയരാജയുടെ മകളാണ്. ശ്രീലങ്കയില്‍ വച്ചായിരുന്നു അന്ത്യം.

author-image
Web Desk
New Update
ഇളയരാജയുടെ മകളും ഗായികയുമായ ഭവതരിണി അന്തരിച്ചു

കൊളംബോ: ഗായികയും സംഗീത സംവിധായികയുമായ ഭവതരിണി അന്തരിച്ചു. 47 വയസ്സായിരുന്നു. സംഗീത സംവിധായകന്‍ ഇളയരാജയുടെ മകളാണ്. ശ്രീലങ്കയില്‍ വച്ചായിരുന്നു അന്ത്യം.

അര്‍ബുദരോഗബാധയെ തുടര്‍ന്നു ശ്രീലങ്കയില്‍ ചികിത്സയിലായിരുന്നു. വൈകിട്ട് 5 മണിയോടെ ശ്രീലങ്കയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികശരീരം വെളളിയാഴ്ച ചെന്നൈയിലെത്തിക്കും.

2000 ല്‍ 'ഭാരതി' എന്ന ചിത്രത്തിലെ 'മയില്‍ പോലെ പൊണ്ണ് ഒന്ന്' എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി. കാര്‍ത്തിക് രാജ, യുവന്‍ ശങ്കര്‍ രാജ എന്നിവര്‍ സഹോദരന്മാരാണ്.

ഇളയരാജയുടെ സംഗീതത്തില്‍ 'രാസയ്യ' എന്ന ചിത്രത്തിലൂടെയാണ് ഭവതരിണി പിന്നണിഗാനരംഗത്ത് എത്തിയത്. 2002ല്‍ 'മിത്ര്, മൈ ഫ്രണ്ട്' എന്ന ചിത്രത്തില്‍ സംഗീതസംവിധാനം നിര്‍വഹിച്ചു.

 

music Ilayaraja bhavatharini tamil songs