കാസർകോട് - തിരുവനന്തപുരം ഏഴുമണിക്കൂർ യാത്ര; ഒരുങ്ങുന്നത് സിഗ്നലുകളില്ലാത്ത ദേശീയപാത!

2025ൽ പൂർണമായി ഗതാഗത യോഗ്യമാക്കുന്ന രീതിയിലാണ് ദേശീയപാത നിർമാണം പുരോഗമിക്കുന്നത്.കേരളത്തിന്‍റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണ് ദേശീയപാത 66 വികസനം.

author-image
Greeshma Rakesh
New Update
കാസർകോട് - തിരുവനന്തപുരം ഏഴുമണിക്കൂർ യാത്ര; ഒരുങ്ങുന്നത് സിഗ്നലുകളില്ലാത്ത ദേശീയപാത!

തിരുവനന്തപുരം: ദേശീയപാത 66 വികസനം പൂർത്തിയാകുന്നതോടെ സംസ്ഥാനത്ത് ഒരുങ്ങുന്നത് സിഗ്നലുകളില്ലാത്ത ദേശീയപാത.തലപ്പാടി മുതൽ തിരുവനന്തപുരം വരെ സിഗ്നലുകളില്ലാതെയാണ് ദേശീയപാതയുടെ നിർമാണം. 603 കിലോമീറ്റർ ദൈർഘ്യത്തിലാണ് സിഗ്നലുകളില്ലാതെ പ്രധാന റോഡ് നിർമിക്കുന്നത്.നിലവിൽ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് 17 മണിക്കൂറാണ് യാത്രയ്ക്ക് എടുക്കുന്ന സമയം.എന്നാൽ
ദേശീയപാത നിർമാണം പൂർത്തിയാകുന്നതോടെ ഏഴുമണിക്കൂർ യാത്ര മതിയാകും.

ദേശീയപാത 66ൽ കഴക്കൂട്ടം മുതൽ മുക്കോലവരെയുള്ള ഭാഗത്തു മാത്രമാണ് സിഗ്നൽ ഉണ്ടാകുക.മറ്റുസ്ഥലങ്ങളിൽ യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ പ്രത്യേക അടിപ്പാതകൾ നിർമിച്ചിട്ടുണ്ട്.ദേശീയപാതയിലെ ബ്ലാക്ക് സ്പോട്ടുകൾ ഒഴിവാക്കി അപകങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് അടിപ്പാതകൾ നിർമിക്കുന്നത്. പ്രധാന സ്ഥലങ്ങൾ ബന്ധിപ്പിക്കുന്നത് ഇതേ അടിപ്പാതകളിലൂടെ തന്നെയാണ്.

ഇത്തരത്തിൽ നാന്നൂറിലധികം അടിപ്പാതകളാണ് ദേശീയപാതയിൽ നിർമിക്കുന്നത്. ചിലയിടങ്ങളിൽ ഒരു കിലോമീറ്ററിനുള്ളിൽ മൂന്ന്‌ അടിപ്പാതകൾ വരെ നിർമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കാൽനടക്കാർക്ക് മറുവശത്തെത്താൻ നടപ്പാതകളുമുണ്ടാകും.

അതെസമയം 12 ടോൾബൂത്തുകളാണ് ദേശീയപാത 66ൽ വരുന്നത്.എന്നാൽ സർവീസ് റോഡിൽനിന്ന് മെയിൻ റോഡിലേക്ക് വാഹനങ്ങൾക്ക് കയറാനും തിരിച്ചിറങ്ങാനുമുള്ള സ്റ്റോറേജ് ലൈനുകൾ ഉണ്ടാകില്ല. സർവീസ് റോഡ് വഴി മാത്രമേ പ്രധാന റോഡിലേക്ക് കടക്കാൻകഴിയൂ.

2025ൽ പൂർണമായി ഗതാഗത യോഗ്യമാക്കുന്ന രീതിയിലാണ് ദേശീയപാത നിർമാണം പുരോഗമിക്കുന്നത്.കേരളത്തിന്‍റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണ് ദേശീയപാത 66 വികസനം.നിലവിൽ നിരവധിയിടങ്ങിൽ ആറുവരിപ്പാത ഗതാഗതത്തിന് തുറന്നു കൊടുത്തിട്ടുണ്ട്.

kerala national highway 66