'എസ്എഫ്ഐ കൊടി സുനിമാരെ ഉണ്ടാക്കുന്ന ഫാക്ടറി, പിണറായി വിജയൻ ക്രിമിനലുകളുടെ ദൈവം': ഷാഫി പറമ്പിൽ

ഒരു ചെറുപ്പക്കാരനെ ക്രൂരമായി കൊന്ന ക്രിമിനലുകളുടെ മനോഭാവമാണ് മുഖ്യമന്ത്രിക്കെന്നും ക്രിമിനലുകളുടെ സംരക്ഷണമാണ് പിണറായി വിജയൻ ഏറ്റെടുത്തിട്ടുള്ളത് എന്നും ഷാഫി പറമ്പിൽ പറഞ്ഞു

author-image
Greeshma Rakesh
New Update
 'എസ്എഫ്ഐ കൊടി സുനിമാരെ ഉണ്ടാക്കുന്ന ഫാക്ടറി, പിണറായി വിജയൻ ക്രിമിനലുകളുടെ ദൈവം': ഷാഫി പറമ്പിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ക്രിമിനലുകളുടെ ദൈവമാണെന്ന് ഷാഫി പറമ്പിൽ എംഎൽഎ.ഒരു ചെറുപ്പക്കാരനെ ക്രൂരമായി കൊന്ന ക്രിമിനലുകളുടെ മനോഭാവമാണ് മുഖ്യമന്ത്രിക്കെന്നും ക്രിമിനലുകളുടെ സംരക്ഷണമാണ് പിണറായി വിജയൻ ഏറ്റെടുത്തിട്ടുള്ളത് എന്നും ഷാഫി പറമ്പിൽ പറഞ്ഞു.

കൊടി സുനിമാരെ ഉണ്ടാക്കുന്ന ഫാക്ടറി ആയി എസ്എഫ്ഐ മാറി.ഒന്ന് ഉരിയാടാൻ മുഖ്യമന്ത്രിക്ക് മനസ്സുണ്ടോ? മരപ്പട്ടിയുടെ മൂത്രം വസ്ത്രത്തിലും വീട്ടിലും വീഴുന്നു എന്നതാണ് മുഖ്യമന്ത്രിയുടെ പ്രധാന പ്രശ്നം. മരപ്പട്ടിയുടെ മൂത്രമാണോ മനുഷ്യരുടെ ചോരയാണോ വലുതെന്ന് മുഖ്യമന്ത്രി ചിന്തിക്കണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

ഹോസ്റ്റലുകളിൽ കര്യങ്ങൾ നടക്കുന്നത് പാർട്ടിയുടെ അലിഖിത നിയമങ്ങൾ അനുസരിച്ചാണ്.സ്റ്റുഡൻ്റ്സ് ഡീൻ എന്ന പേരിൽ അവിടെ ഭരണം നടത്തിയിരുന്നത് ഒരു ലോക്കൽ കമ്മിയാണ്. സിദ്ധാർത്ഥിൻ്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യുമ്പോൾ പോലീസിന് സ്ലോമോഷനായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതെസമയം സിദ്ധാർത്ഥന്റെ മരണത്തിനിടെയാക്കായി സംഭവത്തിൽ അധികൃതരുടെ വീഴ്ച പരിശോധിക്കാൻ വെസ് ചാൻസലർ നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. ഡീൻ, അസിസ്റ്റൻഡ് വാർഡൻ എന്നിവരുടെ വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകും. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം.

സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് സർവകലാശാല ഡീൻ ഡോ എം കെ നാരായണനെയും അസി. വാർഡൻ ഡോ കാന്തനാഥനെയും സസ്‌പെൻഡ് ചെയ്തിരുന്നു. വിഷയത്തിൽ ഇവർ നൽകിയ മറുപടി ചാൻസലർ തള്ളിയതിന് പിന്നാലെയാണ് നടപടി. മരണം അറിഞ്ഞപ്പോൾ തന്നെ ഇടപെട്ടുവെന്നും നിയമപരമായാണ് എല്ലാം ചെയ്തതെന്നുമാണ് ഇരുവരും മറുപടി നൽകിയത്. എന്നാൽ ഈ മറുപടി തൃപ്തികരമല്ലെന്ന നിലപാടാണ് വിസി സ്വീകരിച്ചത്.

 

pinarayi vijayan sfi Shafi parambil siddharth death case