സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യം; മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ സിദ്ധാർഥൻറെ കുടുംബം

നേരത്തെ സിദ്ധാർഥന്റെ കുടുംബം ആവശ്യപ്പെടുന്ന ഏത് അന്വേഷണവും നടത്താൻ തയാറാണെന്ന് സി.പി.എം വ്യക്തമാക്കിയിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് കുടുംബം മുഖ്യമന്ത്രിയെ കാണുന്നത്

author-image
Greeshma Rakesh
New Update
സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യം; മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ സിദ്ധാർഥൻറെ കുടുംബം

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റി വിദ്യാർഥി സിദ്ധാർഥന്റെ കുടുംബം ശനിയാഴ്ച മുഖ്യമന്ത്രിയെ കാണും.
സിദ്ധാർഥന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. ഉച്ചക്കാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച .നേരത്തെ സിദ്ധാർഥന്റെ കുടുംബം ആവശ്യപ്പെടുന്ന ഏത് അന്വേഷണവും നടത്താൻ തയാറാണെന്ന് സി.പി.എം വ്യക്തമാക്കിയിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് കുടുംബം മുഖ്യമന്ത്രിയെ കാണുന്നത്.

അതേസമയം, സിദ്ധാർഥന്റെ അടുത്ത ബന്ധുക്കൾ ഞായറാഴ്ച രാവിലെ വയനാട്ടിലെത്തും. മൊഴിയെടുക്കാനും മറ്റും അന്വേഷണത്തിന്റെ ഭാഗമായാണ് ഒമ്പതംഗ സംഘം ജില്ലയിലെത്തുന്നത്. സംഘത്തിൽ സിദ്ധാർഥന്റെ മാതാപിതാക്കൾ ഉണ്ടാവില്ലെന്നാണ് വിവരം.കഴിഞ്ഞ ദിവസം സിദ്ധാർഥന്റെ നെടുമങ്ങാട്ടെ വസതിയിൽ കൽപറ്റ ഡിവൈ.എസ്.പി ടി.എൻ. സജീവൻ സന്ദർശനം നടത്തിയിരുന്നു. ഡിവൈ.എസ്.പിയുടെ നിർദേശ പ്രകാരമാണ് ബന്ധുക്കൾ വയനാട്ടിലെത്തുന്നത്.

 

ഫെബ്രുവരി 18നാണ് ബി.വി.എസ്‍.സി രണ്ടാം വർഷ വിദ്യാർഥിയായ സിദ്ധാർഥനെ (21) വെറ്ററിനറി സർവകലാശാലയിലെ ആൺകുട്ടികളുടെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയദിനത്തിൽ കോളജിൽ വിദ്യാർഥിനികൾക്കൊപ്പം നൃത്തം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ സിദ്ധാർഥന് ക്രൂരമർദനവും ആൾക്കൂട്ട വിചാരണയും നേരിടേണ്ടി വന്നിരുന്നു.

മൂന്നു ദിവസം ഭക്ഷണം പോലും നൽകാതെ തുടർച്ചയായി മർദിച്ചതായാണ് വിവരം. നിലത്തിട്ട് നെഞ്ചിലും വയറ്റിലുമെല്ലാം ചവിട്ടിയതിന്റെയും ദേഹത്ത് ബെൽറ്റ് കൊണ്ടടിച്ചതിൻറെയും അടയാളങ്ങളുണ്ടായിരുന്നു. ഇലട്രിക് വയർ കൊണ്ട് കഴുത്തിൽ കുരുക്കിട്ടതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.

pinarayi vijayan cpm cbi sfi siddharths death case Siddharth death wayanad