ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഷഹബാസ് ഷരീഫ് വീണ്ടും പ്രധാനമന്ത്രി. ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ദേശീയ അസംബ്ലി വോട്ടെടുപ്പിലൂടെ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്.
പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് നവാസ് വിഭാഗം നേതാവായ ഷഹബാസിനെ 201 അംഗങ്ങളാണ് പിന്തുണച്ചത്. . ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്ക് വേണ്ടി മത്സരിച്ച ഒമര്‍ അയൂബ് ഖാന് 92 പേരുടെ പിന്തുണയാണ് ലഭിച്ചത്.
രാജ്യത്തുനിന്ന് ഭീകരത തുടച്ചുനീക്കുകയാണ് ആദ്യ ലക്ഷ്യമെന്ന് ഷഹബാസ് ശരീഫ് പറഞ്ഞു. എഴുപത്തിരണ്ടുകാരനായ ഷഹബാസ് ഷരീഫ് രണ്ടാം തവണയാണ് പാകിസ്ഥാന്റെ പ്രധാനമന്ത്രിയാകുന്നത്.
മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനാണ് ഷഹബാസ്.